ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

ഉദിയന്‍കുളങ്ങരയ്ക്ക് സമീപം വലാത്താങ്കര കാഞ്ഞിരംമുട്ടുകടവ് സ്വദേശി സുകുമാരന്റെ മകന്‍ സുധീര്‍ (32), പെരിയവീട്ടില്‍ തങ്കയ്യന്റെ മകന്‍ ബിജു എന്നിവരാണ് മരിച്ചത്.

ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഉദിയന്‍കുളങ്ങരയ്ക്ക് സമീപം വലാത്താങ്കര കാഞ്ഞിരംമുട്ടുകടവ് സ്വദേശി സുകുമാരന്റെ മകന്‍ സുധീര്‍ (32), പെരിയവീട്ടില്‍ തങ്കയ്യന്റെ മകന്‍ ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറോടെ കളിയിക്കാവിള പിപിഎം ജങ്ഷന് സമീപമായിരുന്നു അപകടം.

മാര്‍ത്താണ്ഡത്തേക്ക് പോവുകയായിരുന്ന വാഹനത്തെ അതേദിശയില്‍ പോയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിച്ചശേഷം അപകടമുണ്ടാക്കിയ ബൈക്ക് നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ബിജു സംഭവസ്ഥലത്തുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്ന സുധീറിനെ ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

RELATED STORIES

Share it
Top