Kerala

വളാഞ്ചേരിയില്‍ വന്‍ കുഴപ്പണ വേട്ട; 4 കോടിയിലധികം രൂപ പിടികൂടി

പണം കൊണ്ടുവന്ന വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു.

വളാഞ്ചേരിയില്‍ വന്‍ കുഴപ്പണ വേട്ട; 4 കോടിയിലധികം രൂപ പിടികൂടി
X

മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. വാഹനത്തില്‍ കടത്തുകയായിരുന്ന നാല് കോടി നാല്‍പ്പതു ലക്ഷം രൂപ പോലിസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണിത്. ഇതോടെ ഒരാഴ്ച്ചക്കിടെ മലപ്പുറത്ത് പിടിച്ചെടുത്ത കുഴല്‍പ്പണം ഒമ്പതു കോടിയായി. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് വളാഞ്ചേരിയില്‍ പണം പിടിച്ചത്. വാഹനത്തില്‍ രഹസ്യ അറയില്‍ ഉണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്.


അഞ്ഞൂറിന്റെ നോട്ടുകളാണ് ഏറെയും ഉണ്ടായിരുന്നത്. പണം കൊണ്ടുവന്ന വേങ്ങര സ്വദേശി ഹംസ, കൊളത്തൂര്‍ സ്വദേശി സഹദ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. വളാഞ്ചേരിയില്‍ കഴിഞ്ഞ വ്യാഴാഴ്ച്ചയും കുഴല്‍പ്പണം പിടിച്ചിരുന്നു. ഒരു കോടി എണ്‍പത് ലക്ഷം രൂപയാണ് അന്ന് പിടിച്ചെടുത്തത്. ഇതടക്കമുള്ള എല്ലാ കേസുകളിലും പണമിടപാട് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലിസിന് കിട്ടിയിട്ടുണ്ട്. വൈകാതെ കൂടുതല്‍ പേരുടെ അറസ്റ്റ് ഉണ്ടാവുമെന്നും പോലിസ് അറിയിച്ചു.


Next Story

RELATED STORIES

Share it