Kerala

ബ്യൂ​ട്ടി​ഷ്യ​ൻ ട്രെ​യി​ന​റാ​യ യു​വ​തിയെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

രാ​ത്രി​യി​ൽ കേ​ബി​ൾ വ​യ​ർ ഉ​പ​യോ​ഗി​ച്ച് സു​ചി​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ടു​ത്ത ദി​വ​സം പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ക​ത്തി​ക്കു​വാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ കാ​ൽ​മു​ട്ടു​വ​രെ​യും പാ​ദ​ങ്ങ​ളും മു​റി​ച്ചു വേ​ർ​പെ​ടു​ത്തി​യ ശേ​ഷം വീ​ടി​ന് പു​റ​കി​ലെ ച​തു​പ്പി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.

ബ്യൂ​ട്ടി​ഷ്യ​ൻ ട്രെ​യി​ന​റാ​യ യു​വ​തിയെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
X

കൊല്ലം: ബ്യൂ​ട്ടി​ഷ്യ​ൻ ട്രെ​യി​ന​റാ​യ യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി പാ​ല​ക്കാ​ട് മ​ണ​ലി​യി​ലെ വാ​ട​കവീ​ട്ടി​ൽ കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കെ​തി​രെ ക​രു​നാ​ഗ​പ്പ​ള്ളി എ​സി.പി ഗോ​പ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

കേ​സി​ൽ പ്ര​തി​യാ​യ കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര ച​ങ​രോ​ത്ത് തൊ​ടു​വ​യി​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്ത്(33) ഇ​പ്പോ​ഴും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാന്റി​ൽ ക​ഴി​യു​ക​യാ​ണ്. മു​ഖ​ത്ത​ല ന​ടു​വി​ല​ക്ക​ര ശ്രീ ​വി​ഹാ​റി​ൽ റി​ട്ട.​ബി​എ​സ്എ​ൻഎ​ൽ എ​ഞ്ചി​നി​യ​ർ ശി​വ​ദാ​സ​ൻ പി​ള്ള​യു​ടെ​യും റി​ട്ട. ഹെ​ഡ്മി​സ്ട്ര​സ് വി​ജ​യ​ല​ക്ഷ​മി​യു​ടെ​യും ഏ​ക​മ​ക​ളാ​യ സു​ചി​ത്രപി​ള്ള (42) യെ ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം കൊ​ല്ലം ജെ​എ​ഫ്എംസി ര​ണ്ട് മ​ജി​സ്ട്രേ​ട്ട് അ​രു​ൺ​കു​മാ​ർ മു​മ്പാ​കെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 29നാ​ണ് പ്ര​തി​യെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടു​ന്ന​ത്.​കൊ​ല്ല​പ്പെ​ട്ട സു​ചി​ത്ര​യു​ടെ കു​ടും​ബ സു​ഹൃ​ത്താ​യ പ്ര​തി മാ​ർ​ച്ച് 17​ന് ബൈ​പാ​സ് റോ​ഡി​ൽ ക​ല്ലും താ​ഴ​ത്തു നി​ന്നു​മാ​ണ് സു​ചി​ത്ര​യെ കാ​റി​ൽ ക​യ​റ്റി പാ​ല​ക്കാ​ട് മ​ണ​ലി​യി​ലെ വാ​ട​ക വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​ത്. ​ഇ​രു​പ​തി​ന് രാ​ത്രി​യി​ൽ കേ​ബി​ൾ വ​യ​ർ ഉ​പ​യോ​ഗി​ച്ച് സു​ചി​ത്ര​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​ടു​ത്ത ദി​വ​സം പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച് മൃ​ത​ദേ​ഹം ക​ത്തി​ക്കു​വാ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ കാ​ൽ​മു​ട്ടു​വ​രെ​യും പാ​ദ​ങ്ങ​ളും മു​റി​ച്ചു വേ​ർ​പെ​ടു​ത്തി​യ ശേ​ഷം വീ​ടി​ന് പു​റ​കി​ലെ ച​തു​പ്പി​ൽ കു​ഴി​ച്ചു​മൂ​ടു​ക​യാ​യി​രു​ന്നു.

ഏ​പ്രി​ൽ 29നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. സു​ചി​ത്ര​യു​മാ​യു​ണ്ടാ​യി​രു​ന്ന സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മാ​യ​ത്. ബ്യൂ​ട്ടീ​ഷ്യ​ൻ ട്രെ​യി​നിം​ഗി​നാ​യി എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​യ മ​ക​ളെ കാ​ണാ​നി​ല്ലെ​ന്നു കാ​ട്ടി പി​താ​വ് മാ​ർ​ച്ച് 17ന് കൊ​ട്ടി​യം പോ​ലിസി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കേ​സി​ൽ കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് പി​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ഹേ​ബി​യ​സ് കോ​ർ​പ്പ​സ് ഹ​രജി ന​ൽ​കി.

ഇ​തി​നെ തു​ട​ർ​ന്നാ​ണ് സി​റ്റി പോ​ലി​സ് ക​മ്മി​ഷ​ണ​ർ ഇ​ട​പെ​ട്ട് ഏ​പ്രി​ൽ 27ന് ​കേ​സ് സം​ബ​ന്ധ​മാ​യ അ​ന്വേ​ഷ​ണം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ ഏ​ൽ​പ്പി​ക്കു​ന്നത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം പ്ര​തി പി​ടി​യി​ലാ​കു​ക​യും ചെ​യ്തു. ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻറി​ൽ ക​ഴി​യു​ന്ന പ്ര​തി ഇ​തി​നോ​ട​കം ര​ണ്ടു ത​വ​ണ ഹൈ​ക്കോ​ട​തി​യി​ൽ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​രു​ന്നി​ല്ല.

കൊ​ല്ല​പ്പെ​ട്ട സു​ചി​ത്ര​യു​ടെ കു​ടും​ബ​ത്തി​ന്റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി മോ​ഹ​ൻ​രാ​ജി​നെ നി​യ​മി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​ഡീ​ഷ​ണ​ൽ എസ്പി ജോ​സി ചെ​റി​യാ​ൻ, ക​രു​നാ​ഗ​പ്പ​ള്ളി എ​സിപി പി ഗോ​പ​കു​മാ​ർ, എ​സ്ഐ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, നി​സാം, താ​ഹാ, അ​മ​ൽ, സി​പി​ഓ​മാ​രാ​യ അ​നീ​ഷ്, പ്രേം ​കു​മാ​ർ, സാ​ജ​ൻ, സൈ​ബ​ർ സെ​ൽ എ​എ​സ്ഐ നി​യാ​സ്, പ്ര​താ​പ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

Next Story

RELATED STORIES

Share it