Kerala

ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വയനാടും തൃശൂരും പിന്നീട്

പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആലത്തൂരില്‍ ടി വി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണനും മാവേലിക്കരയില്‍ തഴവ സഹദേവനുമാണ് മല്‍സരിക്കുക. വയനാടും തൃശൂരും സ്ഥാനാര്‍ഥികളെ ബിഡിജെഎസ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും. വയനാട്ടില്‍ താന്‍ മല്‍സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എവിടെയായാലും മല്‍സരിക്കും. സീറ്റ് തീരുമാനിച്ചിട്ടില്ലെന്നു മാത്രം.

ബിഡിജെഎസ് മൂന്ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; വയനാടും തൃശൂരും പിന്നീട്
X

ആലപ്പുഴ: വയനാടും തൃശൂരും ഒഴികെ ബിഡിജെഎസ്സിനു ലഭിച്ച മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ആലത്തൂരില്‍ ടി വി ബാബുവും ഇടുക്കിയില്‍ ബിജു കൃഷ്ണനും മാവേലിക്കരയില്‍ തഴവ സഹദേവനുമാണ് മല്‍സരിക്കുക. വയനാടും തൃശൂരും സ്ഥാനാര്‍ഥികളെ ബിഡിജെഎസ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും. വയനാട്ടില്‍ താന്‍ മല്‍സരിക്കുമോ എന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എവിടെയായാലും മല്‍സരിക്കും. സീറ്റ് തീരുമാനിച്ചിട്ടില്ലെന്നു മാത്രം.

ബിജെപി, എന്‍ഡിഎയിലെ മറ്റു ഘടകകക്ഷികള്‍ എന്നിവര്‍ താന്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഡിജെഎസ് കൗണ്‍സില്‍ കൂടിവേണം അത് തീരുമാനിക്കാന്‍. പാര്‍ട്ടി പറയുന്നിടത്തു മല്‍സരിക്കും. ജയിക്കാന്‍ വേണ്ടിയാണ് മല്‍സരിക്കുന്നത്. തൃശൂരില്‍ താന്‍ മല്‍സരിച്ചാല്‍ തോല്‍ക്കില്ലെന്നും തുഷാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മല്‍സരിച്ചാല്‍ വയനാട് ബിജെപിയുമായി വച്ചുമാറാന്‍ തയ്യാറാണ്. വയനാട്ടിലെ എതിരാളി ആരാവുമെന്നതിന് അനുസരിച്ചേ സ്ഥാനാര്‍ഥിയെ തീരുമാനിക്കൂ. സീറ്റ് വച്ചുമാറുന്നതിനെക്കുറിച്ച് ബിജെപി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ല. രാഹുല്‍ എത്തിയാല്‍ വയനാട്ടില്‍ താന്‍ മല്‍സരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it