Kerala

സംസ്ഥാനത്ത് ബാങ്ക് പണി മുടക്ക് പൂര്‍ണ്ണം; നാളെയും തുടരും

രാജ്യത്തെ പൊതു മേഖലാ ബാങ്കുകളും പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും പണിമുടക്കില്‍ പൂര്‍ണമായുംനിശ്ചലമായി.കേരളത്തിലെ 3399 പൊതുമേഖലാ ബാങ്ക് ശാഖകളുടെയും രണ്ടായിരത്തോളം സ്വകാര്യ ബങ്ക് ശാഖകളുടെയും 634 കേരള ഗ്രാമീണ്‍ ബാങ്ക് ശാഖകളുടെയും ഇവയിലെ ഇരുന്നൂറോളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു

സംസ്ഥാനത്ത് ബാങ്ക് പണി മുടക്ക് പൂര്‍ണ്ണം; നാളെയും തുടരും
X

കൊച്ചി:പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവല്‍കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യുനിയന്‍സ് ആഹ്വാനം ചെയ്ത പണിമുടക്ക് സമ്പൂര്‍ണമായിരുന്നു.രാജ്യത്തെ പൊതു മേഖലാ ബാങ്കുകളും പഴയ തലമുറ സ്വകാര്യ ബാങ്കുകളും ഗ്രാമീണ ബാങ്കുകളും പണിമുടക്കില്‍ പൂര്‍ണമായുംനിശ്ചലമായതായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള ചാപ്റ്റര്‍ പ്രസിഡന്റ് ടി നരേന്ദ്രന്‍,ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ പറഞ്ഞു.

കേരളത്തിലെ 3399 പൊതുമേഖലാ ബാങ്ക് ശാഖകളുടെയും രണ്ടായിരത്തോളം സ്വകാര്യ ബങ്ക് ശാഖകളുടെയും 634 കേരള ഗ്രാമീണ്‍ ബാങ്ക് ശാഖകളുടെയും ഇവയിലെ ഇരുന്നൂറോളം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളുടെയും പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു. ക്ലിയറിംഗ് ഡിപ്പാര്‍ട്ടുമെന്റുകളും പ്രവര്‍ത്തിച്ചില്ല.പണിമുടക്കിയ ജീവനക്കാരും ഓഫീസര്‍മാരും ജില്ലാ,ഏരിയാകേന്ദ്രങ്ങളില്‍ പ്രകടനങ്ങളും ധര്‍ണകളും സംഘടിപ്പിച്ചു. പണിമുടക്കിന് 21 കേന്ദ്ര,സംസ്ഥാന േ്രടഡ് യുണിയനുകളുടെ ഐക്യവേദിയും 500 ലേറെ കാര്‍ഷിക മേഖലയിലെ സംഘടനകളും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഈ സംഘടനകള്‍ ഇന്ന് പൊതു മേഖലാ സംരക്ഷണദിനമായാണ് ആചരിച്ചത്.ബാങ്ക് പണിമുടക്ക് നാളെയും തുടരുമെന്നും ഇവര്‍ പറഞ്ഞു.സമ്പൂര്‍ണ സ്വകാര്യവല്‍ക്കരണത്തിന് തുടക്കം കുറിച്ച് ആദ്യം രണ്ട് പൊതുമേഖലാ ബാങ്കുകളെ പൂര്‍ണമായും സ്വകാര്യവല്‍്ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി കഴിഞ്ഞ ബജറ്റ് പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്.ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെയും സ്വകാര്യവല്‍ക്കരിക്കും. എല്‍ഐസിയുടെ ഓഹരി വില്‍പ്പനയും ഉടന്‍ ആരംഭിക്കുമെന്നും ധനമന്ത്രി ബജറ്റിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലയുടെ സമ്പൂര്‍ണ സ്വകാര്യവല്‍കരണമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിനെതിരെ ബാങ്കിംഗ് മേഖലയില്‍ നടന്ന പണിമുടക്ക് ആദ്യ ദിനം തന്നെ സമ്പൂര്‍ണമാക്കിയ മുഴുവന്‍ ബാങ്ക് ജീവനക്കാരെയും ഓഫീസര്‍മാരെയും അഭിനന്ദിക്കുകയാണെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള ചാപ്റ്റര്‍ ഭാരവാഹികള്‍ പറഞ്ഞു.

Next Story

RELATED STORIES

Share it