നേതാക്കളുടെ അറസ്റ്റ് ആര്‍എസ്എസ്-പോലിസ് ഗൂഢാലോചന: എസ് ഡിപിഐ
കഴിഞ്ഞദിവസമാണ് സംഘപരിവാര ഹര്‍ത്താലിലുണ്ടായ വ്യാപക അക്രമത്തില്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച എസ്ഡിപിഐ നേതാക്കളെ പോലിസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ: ഹര്‍ത്താലിന്റെ മറവില്‍ കലാപത്തിന് ശ്രമിച്ച ആര്‍എസ്എസ്-ബിജെപി അക്രമിസംഘങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമാധാനപരമായി പ്രതിഷേധിച്ച എസ് ഡിപിഐ നേതാക്കളെ അറസ്റ്റ് ചെയ്തത് ആര്‍എസ്എസ്-പോലിസ് ഗൂഢാലോചനയുടെ ഭാഗമാണെന്ന് എസ് ഡിപിഐ ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി. കഴിഞ്ഞദിവസമാണ് സംഘപരിവാര ഹര്‍ത്താലിലുണ്ടായ വ്യാപക അക്രമത്തില്‍ സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച എസ് ഡിപിഐ നേതാക്കളായ മുവ്വാറ്റുപുഴ മണ്ഡലം പ്രസിഡന്റ് മീരാന്‍ മുളവൂര്‍, ഇബ്രാഹിം ചിറയ്ക്കല്‍, അന്‍സാര്‍ ഐരുമല, നിസാര്‍ കിഴക്കേക്കര എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയ ഇടത് മുന്നണി പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും എസ്ഡിപിഐ നേതാക്കളോട് നീതികേട് കാണിക്കുകയും ചെയ്തതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കേരളം ഒന്നടങ്കം സംഘപരിവാര ഫാഷിസത്തിനെതിരേ അണിനിരന്നപ്പേള്‍ വിവേചനപരമായി പോലിസ് എടുത്തനടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്. മുവ്വാറ്റുപുഴ സബ് ജയിലിലടച്ച എസ്ഡിപിഐ നേതാക്കളെ ജില്ലാ പ്രസിഡന്റ് ഷമീര്‍ മാഞ്ഞാലി, ജില്ലാ ട്രഷറര്‍ സുധീര്‍ ഏലൂക്കര, ജില്ലാ കമ്മിറ്റി അംഗം അബുലൈസ് എന്നിവര്‍ സന്ദര്‍ശിച്ചു. സംഘപരിവാര-പോലിസ് ഗൂഢാലോചന തുറന്ന് കാണിക്കുന്നതിന് തിങ്കളാഴ്ച വൈകീട്ട് മുവ്വാറ്റുപുഴയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
RELATED STORIES
പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTറമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ രജിസ്റ്റര്‍ ചെയ്തത് എട്ടുലക്ഷം പേര്
15 March 2023 2:47 PM GMTഓസ്കര് തിളക്കത്തില്‍ ഇന്ത്യ; ആര്‍ആര്‍ആറിനും ദ എലഫന്റ്...
13 March 2023 3:58 AM GMTഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍
10 March 2023 1:48 AM GMTഎസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം
9 March 2023 1:39 AM GMTബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ വന്‍ തീപ്പിടിത്തം
5 March 2023 5:02 PM GMT