Kerala

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ഡ് കണ്ടക്ടര്‍മാരുടെ നിയമനം: വാദം പൂര്‍ത്തിയായി; കേസുകള്‍ വിധിപറയാന്‍ മാറ്റി

എംപാനല്‍ കണ്ടക്ടര്‍മാരെ സ്ഥിരമായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ചൊവ്വാഴ്ച്ച കോടതി കെഎസ്ആര്‍ടിസിയോട് ചോദിച്ചു

കെഎസ്ആര്‍ടിസിയിലെ എംപാനല്‍ഡ് കണ്ടക്ടര്‍മാരുടെ നിയമനം: വാദം പൂര്‍ത്തിയായി; കേസുകള്‍ വിധിപറയാന്‍ മാറ്റി
X

കൊച്ചി: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ഡ് കണ്ടക്ടര്‍മാരുടെ നിയമനം സംബന്ധിച്ച കേസുകള്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. കെഎസ്ആര്‍ടിസി,പിഎസ്‌സി, എംപാനല്‍ഡ് കണ്ടക്ടര്‍മര്‍, പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവര്‍ എന്നിവരുടെ വാദം കേട്ട ശേഷമാണ് ഹരജികള്‍ വിധി പറയാനായി ഡിവിഷന്‍ ബെഞ്ച് മാറ്റിയത്. എംപാനല്‍ കണ്ടക്ടര്‍മാരെ സ്ഥിരമായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് ചൊവ്വാഴ്ച്ച കോടതി കെഎസ്ആര്‍ടിസിയോട് ചോദിച്ചു. അവര്‍ക്ക് പകരമാണ് പിഎസ്‌സി വഴി നിയമനം നടത്തുന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ആരെയങ്കിലും നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഒഴിവുകള്‍ തങ്ങള്‍ക്ക് റിപോര്‍ട് ചെയ്യണമെന്ന് പിഎസ്‌സി നിലപാട് അറിയിച്ചു. 10ഉം 20ഉം വര്‍ഷമായി താല്‍ക്കാലികമായി ജോലി ചെയ്യുന്ന തങ്ങളെ ഒഴിവാക്കരുതെന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. നിയമപ്രകാരമുള്ള മിനിമം വേതനം പോലും ലഭിക്കാതെയാണ് തങ്ങള്‍ ജോലി ചെയ്തിരുന്നത്. ജീവിതം കെഎസ്ആര്‍ടിസിക്കു വേണ്ടിയാണ് ഹോമിച്ചതെന്നും അവര്‍ വാദിച്ചു.ഇക്കാര്യത്തില്‍ വേണമെങ്കില്‍ എംപാനല്‍ ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസിക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. ഇനിവരുന്ന ഒഴിവുകള്‍ പിഎസ്‌സിയെ അറിയിക്കും. പുന:ക്രമീകരണം നടക്കുകയാണ്. ലാഭകരമല്ലാത്ത ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കോര്‍പറേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എംപാനലുകാരെ പിരിച്ചുവിട്ടിട്ടും കെഎസ്ആര്‍ടിസി സുഗമമായി പ്രവര്‍ത്തിക്കുന്നില്ലേയെന്നു കോടതി ആരാഞ്ഞു. കണക്കുകളില്‍ കൃത്യത പാലിക്കണമെന്നു കോടതി കെഎസ്ആര്‍ടിസിക്കു താക്കീത് നല്‍കി. കോര്‍പറേഷന്റെ കാര്യങ്ങളില്‍ സുതാര്യത വേണമമെന്നും കോടതി പരാമര്‍ശിച്ചു. എംപാനലുകാരെ ഒഴിവാക്കിയിട്ടും റെക്കോര്‍ഡ് കലക്ഷനാണ് ഉണ്ടായതെന്നു കെഎസ്ആര്‍ടിസി ബോധിപ്പിച്ചു.



Next Story

RELATED STORIES

Share it