Kerala

മലപ്പുറത്ത് അംബേദ്‌കർ സ്‌ക്വയർ സമാപിച്ചു

ഇന്ത്യയിലെ ജനം തെരുവിലിറങ്ങിയതോടെ ഫാഷിസത്തിന്റെ അവസാനത്തിൻറെ ആരംഭം കുറിച്ചിരിക്കുകയാണെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.

മലപ്പുറത്ത് അംബേദ്‌കർ സ്‌ക്വയർ സമാപിച്ചു
X

മലപ്പുറം: പൗരത്വ ഭേദഗതി പിൻവലിക്കുക, എൻആർസി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്ഡിപിഐ കഴിഞ്ഞ അഞ്ച് ദിവസമായി മലപ്പുറം കുന്നുമ്മലിൽ സംഘടിപ്പിച്ച അംബേദ്‌കർ സ്‌ക്വയർ സമാപിച്ചു. സമാപന പൊതുയോഗം എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.

പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ രാജ്യത്ത് ബിജെപിയുടെ അസ്ഥിവാരം തന്നെ തകർന്നിരിക്കുകയാണ്. ഡൽഹിയിലെ കലാപത്തിലൂടെ രാജ്യം മുഴുവൻ ഗുജറാത്ത് ആവർത്തിക്കാനുള്ള ആർഎസ്എസിൻറെ ഗൂഡാലോചനയെ സിഖ്, ദലിത് പിന്നാക്ക ന്യൂനപക്ഷ കൂട്ടായ്മ ചെറുത്ത് തോൽപ്പിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങളിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ മൗനം ഫാഷിസ്റ്റുകൾക്ക് ശക്തി പകർന്നിട്ടുണ്ട് എന്നാൽ ഇന്ത്യയിലെ ജനം തെരുവിലിറങ്ങിയതോടെ ഫാഷിസത്തിന്റെ അവസാനത്തിൻറെ ആരംഭം കുറിച്ചിരിക്കുകയാണെന്നും തുളസീധരൻ പള്ളിക്കൽ പറഞ്ഞു.

എസ്ഡിപിഐ വേങ്ങര മണ്ഡലം പ്രസിഡണ്ട് ഷരീഖാൻ അധ്യക്ഷത വഹിച്ചു .എഎസ് സൈനബ ടീച്ചർ, പിപി സഫീർ ബാബു ,കെപിഒ റഹ്മത്തുല്ല, അഡ്വ: സാദിഖ് നടുത്തൊടി, കെ സി അബ്ദുസ്സലാം ,കെഎം ഹമീദ് മാസ്റ്റർ, നൗഷാദ്, സഫർ ഐക്കരപ്പടി, അബ്ദുസമദ് വഹബി, ഷംസു വെട്ടിച്ചിറ, സാജിത, തമീം ബിൻ ബക്കർ, എം കമറുദ്ധീൻ, വി ബഷീർ എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it