Kerala

യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മോഷണം: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

കൂനമ്മാവ് മങ്കുഴി വിനു (28), ചേന്ദമംഗലം പാണ്ടിശേരി ജിതിന്‍ കൃഷ്ണ (23) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മോഷണം: രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍
X

കൊച്ചി: ആലുവ കെഎസ്ആര്‍ ടിസി ബസ് സ്റ്റാന്‍ഡിനു മുന്‍വശം യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കൂനമ്മാവ് മങ്കുഴി വിനു (28), ചേന്ദമംഗലം പാണ്ടിശേരി ജിതിന്‍ കൃഷ്ണ (23) എന്നിവരെയാണ് ആലുവ ഈസ്റ്റ് പോലിസ് അറസ്റ്റ് ചെയ്തത്.

ഈ കേസില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 31 ന് ആണ് യാത്രക്കാരനെ നാലംഗ സംഘം തടഞ്ഞു നിര്‍ത്തി മോഷണം നടത്തിയത്. തുടര്‍ന്ന് രണ്ടു പേര്‍ പിടിയിലായിലായിരുന്നു. ഒളിവില്‍ പോയ രണ്ടു പേരെ കഴിഞ്ഞ ദിവസം രാത്രി ആലുവ ഈസ്റ്റ് എസ്എച്ച്ഒ എന്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളാണിവരെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it