കഞ്ചാവുമായി ഉത്തരേന്ത്യന്‍ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍
ബിജോയ് എന്ന നബിയേന്ദു മോണ്ടല്‍ (27) കഞ്ചാവ് വില്‍പ്പനയില്‍ ഇയാളുടെ പങ്കാളിയായ ബഡാ മാലിക്ക് എന്ന് വിളിക്കുന്ന നൂര്‍ ഇസ്ലാം (35) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പിടികൂടിയത്

കൊച്ചി: വിദ്യാര്‍ഥികള്‍ക്കും, അന്യസംസ്ഥാന തൊഴിലാളികള്‍ക്കും കഞ്ചാവ് വില്‍പ്പന നടത്തി വന്നിരുന്ന പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ രണ്ട് പേരെ ആലുവ റേഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലുവ റെയില്‍വേ സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് പരിസരങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്ന ബിജോയ് എന്ന നബിയേന്ദു മോണ്ടല്‍ (27) കഞ്ചാവ് വില്‍പ്പനയില്‍ ഇയാളുടെ പങ്കാളിയായ ബഡാ മാലിക്ക് എന്ന് വിളിക്കുന്ന നൂര്‍ ഇസ്ലാം (35) എന്നിവരെയാണ് ആലുവ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. 32 ചെറിയ പോളിത്തീന്‍ കവറുകളിലായി 225 ഗ്രാം കഞ്ചാവ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ഇതില്‍ ബഡാ മാലിക്ക് എന്ന് വിളിക്കുന്ന നൂര്‍ ഇസ്ലാം കഞ്ചാവ് വിറ്റ് തീരുന്നതനുസരിച്ച് ഇടക്കിടെ നാട്ടിന്‍ പോയി കഞ്ചാവ് കൊണ്ടു വരുകയും, ആലുവ കുഞ്ചാട്ട് കരയ്ക്ക് സമീപത്തുള്ള വീട്ടില്‍ കൊണ്ട് വന്ന് ഈ കഞ്ചാവ് ചെറിയ പോളിത്തീന്‍ കവറുകളിലാക്കുകയും ഇത് വില്‍പ്പന നടത്തുന്നതിന് ബിജോയ് എന്ന നബിയേന്ദു മോണ്ടലിനെ ഏല്‍പ്പിക്കുകയും ചെയ്യുന്നതാണ് കച്ചവടത്തിന്റെ രീതി.
500 രൂപയുടെ ഒരു പാക്കറ്റ് കഞ്ചാവ് വിറ്റാല്‍ ബഡാ ബായ് 100 രൂപ കമ്മീഷനായി നല്‍കുമെന്നും ചോദ്യം ചെയ്യലില്‍ ബിജോയ് സമ്മതിച്ചതായി എക്‌സൈസ്് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഞ്ചാവ് വാങ്ങാന്‍ പൈസ തികയാത്ത വിദ്യാര്‍ഥികളെ പോലെ ഉള്ളവര്‍ക്ക് കടമായി കഞ്ചാവ് നല്‍കാറുണ്ടെന്നും ഇരുവരും ചോദ്യം ചെയ്യലില്‍ പറഞ്ഞതായി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ ടീം ബിജോയ് എന്ന നബിയേന്ദു മണ്ഡലുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഇയാളോട് കഞ്ചാവ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആലുവ റെയില്‍വേ സ്റ്റേഷന്റെ സമീപത്ത് കഞ്ചാവുമായി കാത്ത് നിന്ന ഇയാളെ എക്‌സൈസ് സംഘം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് ബഡാ മാലിക് എന്ന നൂര്‍ ഇസ്ലാം മിനെ ആലുവ കുഞ്ചാട്ട് കരയില്‍ നിന്നും അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ വാസുദേവന്‍, സജീവ് കുമാര്‍, ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ അഭിലാഷ്, തസിയ എന്നിവര്‍ പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT