ആലപ്പാട്: സര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ; ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ലെന്ന് കാനം രാജേന്ദ്രന്‍
BY SDR13 Jan 2019 10:49 AM GMT

X
SDR13 Jan 2019 10:49 AM GMT
തിരുവനന്തപുരം: ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തോടുള്ള സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഐ. ഖനനം തുടരുമെന്ന വ്യവസായ മന്ത്രി ഇ പി ജയരാജന്റെ പ്രഖ്യാപനത്തിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തുവന്നു. ആലപ്പാട് വിഷയത്തില്‍ സിപിഐ എപ്പോഴും ജനങ്ങള്‍ക്കൊപ്പമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
ജനങ്ങളെ മറന്ന് പൊതുമേഖലയെ സംരക്ഷിക്കില്ല. ആലപ്പാട് സമരത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച ചെയ്ത് ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിയണം. നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപോര്‍ട്ട് സര്‍ക്കാര്‍ പരിശോധിക്കണം. ഈ റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവണം ചര്‍ച്ച. ഖനനത്തെ തുടര്‍ന്ന് അവിടെ ഭൂമി നഷ്ടപ്പെടുന്നു, ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ല തുടങ്ങിയ പരാതികളാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്. ഇതിനു പരിഹാരം കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story
RELATED STORIES
മെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMT