മലപ്പുറത്ത് കടലില്ല; മലപ്പുറം ജില്ലയിലാണ് കടല്‍: ഉരുണ്ടുകളിച്ച് മന്ത്രി ഇ പി ജയരാജന്
മലപ്പുറത്ത് കടലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് താനൂരും തിരൂരുമാണെന്നും ഈ സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം പ്രദേശത്ത് കടലില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ആലപ്പാട് പരിസ്ഥിതിയെ തകര്‍ത്തെറിഞ്ഞ് നടത്തുന്ന കരിമണല്‍ ഖനനത്തിനെതിരായ ജനകീയ സമരത്തില്‍ പങ്കെടുക്കുന്നവര്‍ മലപ്പുറത്ത് നിന്നുള്ളവരാണെന്ന വിവാദ പരാമര്‍ശത്തില്‍ ഉരുണ്ടുകളിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്. മലപ്പുറം പ്രദേശത്ത് കടലില്ല, കടലില്ലാത്ത ഒരു സ്ഥലത്തുനിന്നും ആളുകള്‍ വന്നിട്ടെന്തിനാണ് കടലോരത്തെ ഖനനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. ഇതുകേട്ട് മലപ്പുറത്ത് കടലുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് താനൂരും തിരൂരുമാണെന്നും ഈ സ്ഥലങ്ങള്‍ മലപ്പുറം ജില്ലയിലാണെന്നും മലപ്പുറം പ്രദേശത്ത് കടലില്ലെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇതൊക്കെ സാമാന്യ രീതിയില്‍ ചിന്തിച്ച് ശരിയായ നിഗമനത്തിലെത്താന്‍ എല്ലാവര്ക്കും കഴിയട്ടെ' എന്നും മന്ത്രി പറഞ്ഞു. മലപ്പുറം പരാമര്‍ശത്തില്‍ മന്ത്രി മാപ്പുപറയണമെന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തേയും മന്ത്രി പരിഹസിച്ചു. മാപ്പ് പറയണമെന്ന ചെന്നിത്തലയുടെ ആവശ്യം എപ്പോഴും എല്ലായിടത്തും ഉന്നയിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ആലപ്പാട് സമരത്തെ അപമാനിച്ച മന്ത്രി ഇ പി ജയരാജന് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ആലപ്പാട് സമരം ചെയ്യുന്നവര്‍ മലപ്പുറത്തുകാരല്ല ആ നാട്ടുകാരാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് ജനകീയ സമരത്തെ മോശമായി ചിത്രീകരിച്ച് മന്ത്രി രംഗത്തുവന്നത്. ചില ദുരൂഹശക്തികളാണ് സമരം നടത്തുന്നതെന്ന് ചിത്രീകരിച്ച് ജനകീയസമരത്തെ അടിച്ചമര്‍ത്താനുള്ള ഗുഢനീക്കമാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്നായിരുന്നു പരക്കെ ആക്ഷേപം ഉയര്‍ന്നത്. അതിനായി മലപ്പുറം ജില്ലയെ ബലിയാടാക്കിയെന്നും ജനങ്ങള്‍ പറയുന്നു. ആലപ്പാട് ഖനനവിരുദ്ധ സമരം ശക്തമായതോടെ ജനുവരി 16ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. എന്നാല്‍ യോഗത്തിലേക്ക് സമരസമിതി പ്രതിനിധികളെ ആരെയും ക്ഷണിച്ചിട്ടില്ല.
RELATED STORIES
കണ്ണൂര്‍ വി സിക്കെതിരേ കടുത്ത നടപടിക്കൊരുങ്ങി ഗവർണർ
19 Aug 2022 6:59 PM GMTസിവിക്കിന് മുൻകൂർ ജാമ്യം നൽകിയതിനെതിരേ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ
19 Aug 2022 5:44 PM GMTവിഴിഞ്ഞത്ത് സമരം തുടരും; മുഖ്യമന്ത്രിയുമായി ചർച്ചയ്ക്ക് ധാരണ
19 Aug 2022 5:24 PM GMTഎന്താണ് കാപ്പ നിയമം ?; ഇത് ആർക്കൊക്കെ ബാധകമാവും?
19 Aug 2022 4:51 PM GMTപൈലറ്റുമാര്‍ ഉറങ്ങി; ജീവന് കയ്യില്പിടിച്ച് യാത്രക്കാര്‍; വിമാനം...
19 Aug 2022 3:08 PM GMTസിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ്...
19 Aug 2022 3:04 PM GMT