- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പൗരത്വ ഭേദഗതി നിയമം: രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍
ഇതൊരു ഹ്രസ്വകാല സമരമായി കാണേണ്ടതില്ല മറിച്ച് നാടിന്റെ യശസ്സും തനിമയും കാത്തു സൂക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിനുളള അവസരമാണിത്.

തിരുവനന്തപുരം: ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരേ മുസ്‌ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി ഡിസംബര്‍ 24ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണമെന്ന് അല്‍ ഹാദി അസോസിയേഷന്‍ ആഹ്വാനം ചെയ്തു.
എന്‍ആര്‍എസിയിലൂടെ പുറത്താക്കപ്പെടുന്ന ജനങ്ങളില്‍ നിന്ന് മുസ്‌ലിംകളെ മാത്രം ഒഴിവാക്കികൊണ്ട് മറ്റുള്ളവര്‍ക്ക് മാത്രം പൗരത്വം നല്‍കാനുളള ആക്ട് മതാടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജനതയെ വിഭജിക്കാനുളള ഗൂഢ ലക്ഷ്യമാണെന്ന് അസോസിയേഷന്‍ വിലയിരുത്തി.
മതേതര ചിന്താധാരയില്‍ നിന്നും ഉയിര്‍കൊണ്ട പല പാര്‍ട്ടികളും പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ വര്‍ഗീയ ശക്തികളോടൊപ്പം അണി ചേര്‍ന്നത് ഞെട്ടിക്കുന്നതായിരുന്നു.
പ്രതിഷേധ സ്വരങ്ങള്‍ കേവലം വാചാടോപങ്ങളിലൊതുങ്ങാതെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളെയും ഒന്നിച്ചണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കല്‍ അനിവാര്യമാണ്. ഇതൊരു ഹ്രസ്വകാല സമരമായി കാണേണ്ടതില്ല മറിച്ച് നാടിന്റെ യശസ്സും തനിമയും കാത്തു സൂക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിനുളള അവസരമാണിത്.
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനുടമകളായിരുന്ന ബ്രിട്ടീഷുകാരന്റെ കൈയില്‍ നിന്നും സ്വാതന്ത്ര്യം പിടിച്ചു വാങ്ങിയ ആര്‍ജ്ജവമുള്ള ജനതയ്ക്ക് ഭീരുക്കളായ ഫാഷിസ്റ്റുകളോടുളള പോരാട്ടം താരതമ്യേന ആയാസരഹിതമാണ്. മുന്‍ഗാമികള്‍ കുറിച്ചിട്ട വിരേതിഹാസങ്ങളുടെ സന്ദേശമുള്‍കൊണ്ട് വീണ്ടുമൊരു സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുക്കാന്‍ ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കതീതമായി ഓരോ ഇന്ത്യക്കാരനും രംഗത്ത് വരണമെന്നും അല്‍ ഹാദി അസോസിയേഷന്‍ സംസ്ഥാന നേതാക്കള്‍ ആഹ്വാനം ചെയ്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















