Kerala

ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മുറിവുകാരണം കെട്ട്; വോട്ടിടാന്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍, ഒടുവില്‍ വോട്ട് ചെയ്ത് അക്ഷയ

ഇടതുകയ്യിലെ ചൂണ്ടുവിരലില്‍ മുറിവുകാരണം കെട്ട്; വോട്ടിടാന്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍, ഒടുവില്‍ വോട്ട് ചെയ്ത് അക്ഷയ
X

തൃശൂര്‍: ഇടതു കൈയിലെ ചൂണ്ടുവിരലില്‍ മുറിവ് പറ്റിയ യുവതിക്ക് വോട്ട് നിഷേധിച്ചതായി പരാതി. തൃശൂര്‍ മണ്ഡലത്തിലെ കൂര്‍ക്കഞ്ചേരി ബോതാനന്ദ സ്‌കൂളിലാണ് സംഭവം. അക്ഷര എന്ന പെണ്‍കുട്ടിക്കാണ് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചത്. സംഭവത്തില്‍ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തിയതോടെ, യുവതിയെ വോട്ട് ചെയ്യാന്‍ അനുവദിച്ചു.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കുറുക്കഞ്ചേരി സ്വദേശിനിയായ അക്ഷയ വോട്ട് ചെയ്യാനെത്തിയത്. കൈ വിരലില്‍ സ്റ്റിച്ചിട്ട നിലയിലായിരുന്നു. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി മഷി പുരട്ടേണ്ടത് ഈ ചൂണ്ടുവിരലിലാണ്. മിക്‌സിയില്‍ കുരുങ്ങി ചൂണ്ടുവിരലിന് മുറിവേറ്റ് വിരല്‍ കെട്ടിവെച്ചിരിക്കുന്നതിനാല്‍ മഷി പുരട്ടാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിസൈഡിങ് ഓഫീസര്‍ വോട്ട് നിഷേധിക്കുകയായിരുന്നു.

മുറിവ് അഴിച്ചു കാണിക്കണമെന്നായിരുന്നു പ്രിസൈഡിങ് ഓഫീസറുടെ ആവശ്യം. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടും വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. ഇതോടെ എല്‍ഡിഎഫ് നേതാവ് വി എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചു. പ്രിസൈഡിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്യണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.

സംഭവം വാര്‍ത്തയായതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു. അക്ഷര വോട്ട് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാല്‍ ഏത് വിരലിലായാലും മഷി പുരട്ടി വോട്ട് ചെയ്യാന്‍ അനുവദിക്കാമെന്ന് സിഇഒ വ്യക്തമാക്കിയതോടെ പ്രതിസന്ധി ഒഴിവായി.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചിട്ടും സമ്മതിച്ചില്ല. ഒന്നരയ്ക്ക് വന്നതാണ്. ആറ് മണിക്കാണ് വോട്ട് ചെയ്യാന്‍ സാധിച്ചത്. എനിക്കുള്ള അനുഭവം ആര്‍ക്കും ഉണ്ടാവരുത്. മുറിവ് കാണണമെന്ന വാശിയിലായിരുന്നു അവര്‍. വിരലില്ലാത്തവര്‍ക്ക് മാത്രമേ മറ്റേ വിരല്‍ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നായിരുന്നു നിലപാട്. ഇത്രയും ഫൈറ്റ് ചെയ്ത് വോട്ട് ചെയ്തപ്പോള്‍ അഭിമാനം തോന്നുന്നു. സന്തോഷം തോന്നുന്നുവെന്ന് അക്ഷയ പറഞ്ഞു.

Next Story

RELATED STORIES

Share it