Kerala

എയര്‍ ആമ്പുലന്‍സ് വാങ്ങുന്നതിന്റെ് സാധ്യത പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

എയര്‍ ആമ്പുലന്‍സ് വാങ്ങുന്നത് സംബന്ധിച്ച് ആവശ്യമായ കൂടിയാലോചനകള്‍ നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം റിേപാര്‍ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു

എയര്‍ ആമ്പുലന്‍സ് വാങ്ങുന്നതിന്റെ് സാധ്യത പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍
X

കൊച്ചി: ഗുരുതരാവസ്ഥയിലുള്ള രോഗികളെ ആകാശമാര്‍ഗം ആശുപത്രിയിലെത്തിക്കുന്നതിനായി എയര്‍ ആമ്പുലന്‍സ് വാങ്ങുന്നതിന്റെ സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

എയര്‍ ആമ്പുലന്‍സ് വാങ്ങുന്നത് സംബന്ധിച്ച് ആവശ്യമായ കൂടിയാലോചനകള്‍ നടത്തി ആരോഗ്യവകുപ്പ് സെക്രട്ടറി ഒരു മാസത്തിനകം റിേപാര്‍ട് നല്‍കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാംഗവുമായ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ ഹരജിയിലാണ് നടപടി.

റോഡ് മാര്‍ഗമുള്ള ആമ്പുലന്‍സ് യാത്രകള്‍ സാഹസികമായതിനാല്‍ അതീവ ഗുരുതരാവസ്ഥയിലായ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ എയര്‍ ആമ്പുലന്‍സ് മാത്രമാണ് ആശ്രയമെന്ന്് ഹരജിക്കാരന്‍ പറഞ്ഞു. ഫണ്ടിന് ദൗര്‍ലഭ്യം നേരിടുകയാണെങ്കില്‍ എയര്‍ ആമ്പുലന്‍സ് വാങ്ങുന്നതിന് ഭരണ പ്രതിപക്ഷാംഗങ്ങളും വ്യവസായികളും വിദേശ മലയാളികളും സര്‍ക്കാരിനൊപ്പം കൈകോര്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു.

കാസര്‍കോട് നിന്നും അടുത്തിടെ 15 ദിവസം മാത്രം പ്രായമായ കുട്ടിയെ അടിയന്തര ഹൃദയ ശസ്ത്രക്രിയക്കായി കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ റോഡു മാര്‍ഗം ആമ്പുലസില്‍ സാഹസികമായിട്ടായിരുന്നു എത്തിച്ചത്. അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്.

Next Story

RELATED STORIES

Share it