സ്വര്‍ണക്കടത്ത്: അഭിഭാഷകന്റെ ഭാര്യ അറസ്റ്റില്‍
കൊഫേപോസ ചുമത്തിയാണു അറസ്റ്റ് ചെയ്തത്. ഇവർ 5 കിലോ വീതം സ്വര്‍ണം 4 തവണയും വിദേശ കറന്‍സിയും കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു.
തിരുവനന്തപുരം: വിമാനത്താവളത്തില്‍ 25 കിലോ സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതിയായ കഴക്കൂട്ടം സ്വദേശി അഭിഭാഷകന്‍ ബിജുമനോഹരന്റെ(45) ഭാര്യ വിനീത രത്‌നകമാരിയെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്(ഡിആര്‍ഐ) അറസ്റ്റു ചെയ്തു. കൊഫേപോസ ചുമത്തിയാണു വിനീതയെ അറസ്റ്റ് ചെയ്തത്. നിയമ ബിരുദധാരിയാണിവര്‍. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
വിനീത 5 കിലോ വീതം സ്വര്‍ണം 4 തവണയും വിദേശ കറന്‍സിയും കടത്തിയതായി ഡിആര്‍ഐയ്ക്ക് തെളിവ് ലഭിച്ചു. അതേസമയം, ഒളിവിലുള്ള ബിജുമനോഹറിനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
തിരുമല സ്വദേശിയായ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സുനില്‍കുമാര്‍(45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീന ഷാജി(42) എന്നിവരാണ് 25 കിലോ സ്വര്‍ണ്ണവുമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അഭിഭാഷകന്റേയും ഭാര്യയുടേയും പങ്ക് വെളിപ്പെടുന്നത്.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT