- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള: 'കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണം'; അന്‍സാരി ഏനാത്ത്

തിരുവനന്തപുരം: വേനലവധിയും ചെറിയ പെരുന്നാളും പ്രമാണിച്ച് യുഎഇ-കേരള സെക്ടറില്‍ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത് പ്രവാസികളോടുള്ള ക്രൂരതയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്. സാധാരണ നിരക്കിനേക്കാള്‍ 150 ശതമാനത്തിലധികം വര്‍ധനവ് വരുത്തി പ്രവാസികളെ പിഴിയുന്ന വിമാനക്കമ്പനികളുടെ ഈ പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റമദാന്‍ കാലവും സ്‌കൂള്‍ അവധിയും ഒത്തുവരുന്ന മാര്‍ച്ച് പകുതിയോടെ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരിയില്‍ 8,000 രൂപ മുതല്‍ ലഭ്യമായിരുന്ന വണ്‍-വേ ടിക്കറ്റിന് മാര്‍ച്ച് അവസാന വാരമാകുമ്പോള്‍ 28,000 രൂപ വരെയാണ് കമ്പനികള്‍ ഈടാക്കുന്നത്.
സാധാരണക്കാരായ പ്രവാസികള്‍ക്ക് കുടുംബസമേതം നാട്ടിലെത്താനോ തിരിച്ചുപോകാനോ കഴിയാത്ത വിധം യാത്ര അസാധ്യമായിരിക്കുകയാണ്. ഉല്‍സവ സീസണുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന ഈ കൊള്ള അവസാനിപ്പിക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കര്‍ശനമായ ചട്ടങ്ങള്‍ കൊണ്ടുവരണം. തിരക്ക് പരിഗണിച്ച് കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളോ അധിക സര്‍വീസുകളോ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. സമ്പദ് ഘടനയുടെ നട്ടെല്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന പ്രവാസികളുടെ ഈ ദുരിതം പരിഹരിക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം. കേരളത്തില്‍ നിന്നുള്ള വിനോദസഞ്ചാരികളേയും കണക്ഷന്‍ ഫ്ളൈറ്റുകളേയും ഈ വര്‍ധനവ് സാരമായി ബാധിച്ചിട്ടുണ്ട്. ഇത് ടൂറിസം മേഖലയ്ക്കും തിരിച്ചടിയാണ്. കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ കൊള്ളയടിക്കുന്ന നയം തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















