Kerala

ഇടത് എംഎൽഎയുടെ വംശീയാധിക്ഷപം: 40 കിലോമീറ്റര്‍ നടന്ന് ആദിവായി യുവതിയുടെ പ്രതിഷേധം

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കുരീരി ആദിവാസി കോളനിയില്‍ താമസിക്കുന്ന ഷൈലജയാണ് വ്യത്യസ്ത പ്രതിഷേധം സംഘടിപ്പിച്ചത്

ഇടത് എംഎൽഎയുടെ വംശീയാധിക്ഷപം: 40 കിലോമീറ്റര്‍ നടന്ന് ആദിവായി യുവതിയുടെ പ്രതിഷേധം
X

മലപ്പുറം: ഇടത് എംഎൽഎ വി അഅബ്ദു റഹ്മാന്റെ വംശീയ അധിക്ഷേപത്തിനെതിരേ ആദിവാസി യുവതിയുടെ ഒറ്റയാൾ പ്രതിഷേധം. ആദിവാസികൾക്കെതിരായ വംശീയാധിക്ഷേപത്തിൽ പ്രതിഷേധിച്ച് ഓടക്കയം മുതല്‍ മലപ്പുറം വരെ 40 കിലോമീറ്റര്‍ നടന്നാണ് ഷൈലജ മുപ്പാലി എന്ന ആദിവാസി യുവതി കലക്ടര്‍ക്ക് പരാതി നല്‍കിയത്.

ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കുരീരി ആദിവാസി കോളനിയില്‍ താമസിക്കുന്ന ഷൈലജ, ഓടക്കയം മുതല്‍ മലപ്പുറം വരെ 40 കിലോമീറ്റര്‍ നടന്നാണ് ഷൈലജ മുപ്പാലി വംശീയാധിക്ഷേപം സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കാനെത്തിയത്. തിങ്കാളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച നടത്തം ഉച്ചയ്ക്ക് 12.30ഓടെയാണ് അവസാനിച്ചത്.

എംഎല്‍എ നടത്തിയ വംശീയ അധിഷേപത്തില്‍ മാപ്പ് പറയണമെന്നും നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്നുമാണ് ഷൈലജയുടെ ആവശ്യം. ലഹരി മാഫിയയുടെ കടന്നുകയറ്റം രൂക്ഷമാകുന്ന കോളനികളില്‍ എക്‌സൈസിന്റെ മേല്‍നോട്ടം കാര്യക്ഷമമാക്കണമെന്നും, നിലവില്‍ കോളനിയിലുളള ശുദ്ധജലത്തിന്റെ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഷൈലജ തന്റെ പരാതിയില്‍ പറഞ്ഞു. ഷൈലജ നല്‍കിയ പരാതിയില്‍ നടപടി എടുക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കിയതായും അവര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it