പന്ത്രണ്ടുകാരിയായ ആദിവാസി പെണ്‍കുട്ടി ഗര്‍ഭിണിയായി

പന്ത്രണ്ടുകാരിയായ ആദിവാസി പെണ്‍കുട്ടി ഗര്‍ഭിണിയായി

നിലമ്പൂര്‍: ആദിവാസി കോളനിയില്‍ പന്ത്രണ്ടുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയായി. കരുളായി മാഞ്ചീരി കുപ്പമല കോളനിയിലെ പെണ്‍കുട്ടിയാണ് ഗര്‍ഭിണിയായത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴുമാസം ഗര്‍ഭിണിയാണെന്ന കാര്യം മനസ്സിലായത്. ഗര്‍ഭം സ്ഥിരീകരിച്ച ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പോലിസ് പെണ്‍കുട്ടിയുടെ കൂടെയുണ്ടായിരുന്നു യുവാവിനെതിരേ കേസെടുത്തു. പോക്‌സോ പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

അതേസമയം തങ്ങള്‍ വിവാഹിതരാണെന്നും വര്‍ഷങ്ങളായി കോളനിയില്‍ തന്നെ ഒന്നിച്ചാണ് താമസിക്കുന്നതെന്നും യുവാവ് പോലിസിനോടു പറഞ്ഞു. തങ്ങളുടെ ഊരു നിയമപ്രകാരം വര്‍ഷങ്ങള്‍ക്കു മുമ്പു തങ്ങള്‍ വിവാഹിതരായതാണ്. ഊരുമൂപ്പന്റെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ ആചാരപ്രകാരം വിവാഹിതരായവരാണ് തങ്ങളെന്നും യുവാവ് പോലിസിനോടു പറഞ്ഞു.

RELATED STORIES

Share it
Top