Kerala

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ ദൃശ്യങ്ങള്‍ പകര്‍ത്തി;അഞ്ചാം പ്രതിയ്ക്കും സുഹൃത്തിനുമെതിരെ കേസ്

അഞ്ചാം പ്രതി സലിം, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് പ്രത്യേക വിചാരണ കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് പോലിസ് കേസെടുത്തത്.നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ സലിം ജാമ്യത്തിലിറങ്ങിയിരുന്നു. അടച്ചിട്ട കോടതി മുറിക്കുള്ളില്‍ വിസ്താരം നടക്കുന്നതിനിടെയാണ് സലിം ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിസ്താരത്തിനായി സലീമിന്റെയൊപ്പം എത്തിയ ഓട്ടോറിക്ഷ തൊഴിലാളിയായ ആഷിഖ്, നടിയുടെ കാറിന്റെയും വിചാരണ കോടതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയതിനൊപ്പം നടിയുടെ കാറിനെ ഇടിച്ച കേസിലെ തൊണ്ടി മുതലായി സൂക്ഷിക്കുന്ന ട്രാവലറിന്റെയും ചിത്രങ്ങള്‍ എടുത്തു

നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്കിടെ ദൃശ്യങ്ങള്‍ പകര്‍ത്തി;അഞ്ചാം പ്രതിയ്ക്കും സുഹൃത്തിനുമെതിരെ കേസ്
X

കൊച്ചി: വിചാരണയ്ക്കിടെ അടച്ചിട്ട കോടതി മുറിയില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് നടി ആക്രമണ കേസിലെ പ്രതിക്കും കുട്ടാളിക്കുമെതിരെ കേസ്. അഞ്ചാം പ്രതി സലിം, സുഹൃത്ത് ആഷിഖ് എന്നിവര്‍ക്കെതിരെയാണ് പ്രത്യേക വിചാരണ കോടതിയുടെ നിര്‍ദേശപ്രകാരം എറണാകുളം നോര്‍ത്ത് പോലിസ് കേസെടുത്തത്.നടിയെ ആക്രമിച്ച് പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ സലിം ജാമ്യത്തിലിറങ്ങിയിരുന്നു. അടച്ചിട്ട കോടതി മുറിക്കുള്ളില്‍ വിസ്താരം നടക്കുന്നതിനിടെയാണ് സലിം ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിസ്താരത്തിനായി സലീമിന്റെയൊപ്പം എത്തിയ ഓട്ടോറിക്ഷ തൊഴിലാളിയായ ആഷിഖ്, നടിയുടെ കാറിന്റെയും വിചാരണ കോടതിയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയതിനൊപ്പം നടിയുടെ കാറിനെ ഇടിച്ച കേസിലെ തൊണ്ടി മുതലായി സൂക്ഷിക്കുന്ന ട്രാവലറിന്റെയും ചിത്രങ്ങള്‍ എടുത്തു.

കോടതി പരിസരത്ത് സംശായസ്പദമായി കറങ്ങി നടന്ന ആഷിഖിനെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ബൈജു പൗലോസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം ലഭിച്ചത്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. അടച്ചിട്ട കോടതിയിലെ നടപടിക്രമങ്ങള്‍ ലംഘിച്ചത് ചൂണ്ടിക്കാട്ടി സലീം, ആഷിഖ് എന്നിവര്‍ക്കെതിരെ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. തുടര്‍ന്നാണ് കേസെടുക്കാന്‍ വിചാരണ കോടതി നോര്‍ത്ത് പോലിസിനോട് നിര്‍ദേശിച്ചത്. സലീമിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ബൈജു പൗലോസ് പറഞ്ഞു. ഇരുവരുടെയും ഫോണ്‍ വിളികള്‍ പരിശോധിക്കുമെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയത് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ വിചാരണ കോടതിയില്‍ ചീഫ് എക്സാമിനറുടെ സാക്ഷി വിസ്താരം അവസാനിച്ചു. ഇന്ന് ദൃശ്യങ്ങളുടെ ഫോറന്‍സിക് ലാബ് പരിശോധനഫലം ലഭിച്ചശേഷം ക്രോസ് വിസ്താരം നടക്കും.

Next Story

RELATED STORIES

Share it