Kerala

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തന്‍ ഗൂഢാലോചന: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക്

ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്.ഇന്നോ നാളെയോ ഇത് സംബന്ധിച്ച അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ.രാമന്‍ പിള്ള വ്യക്തമാക്കി

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്തന്‍ ഗൂഢാലോചന: കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിലേക്ക്
X

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടു പ്രതികള്‍ക്കും മൂന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിക്കുന്നു.കേസിന്റെ എഫ് ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള വ്യക്തമാക്കി.

ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചതിനു പിന്നാലെയാണ് ഇത് സംബന്ധിച്ച കാര്യം അഡ്വ.ബി രാമന്‍ പിള്ള വ്യക്തമാക്കിയത്.ഇന്നോ നാളെയോ ഇത് സംബന്ധിച്ച അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്നും അഡ്വ.രാമന്‍ പിള്ള വ്യക്തമാക്കി.

കേസിന്റെ സത്യാവസ്ഥയെന്താണെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.തങ്ങളുടെയും പ്രോസിക്യൂഷന്റെയും വാദവും തെളിവുകളുമെല്ലാം വിശദമായ പരിശോധിച്ചാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഗൂഢോദ്ദേശത്തോടെ അന്വേഷണ ഉദ്യോഗസ്ഥരും മറ്റു ചിലരും ചേര്‍ന്ന് ദിലീപിനെതിരെ കെട്ടിച്ചമച്ച കേസാണിതെന്ന് ബി രാമന്‍ പിള്ള പറഞ്ഞു.ഏതു വിധേനയും ദിലീപിനെ അറസ്റ്റ് ചെയ്ത് നടിയെ ആക്രമിച്ച കേസില്‍ കള്ളതെളിവുണ്ടാക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും അഡ്വ.ബി രാമന്‍പിള്ള വ്യക്തമാക്കി.

Next Story

RELATED STORIES

Share it