Kerala

നടന്‍ ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച്നിര്‍മാതാക്കള്‍;സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മാപ്പപേക്ഷ അംഗീകരിക്കേണ്ടന്ന് തീരുമാനം

മര്യാദയോടെ സംസാരിക്കുന്ന നിര്‍മാതാവിനെ മനോരോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുമ്പോള്‍ സംഘടനയക്ക് വെറുതെയിരിക്കാന്‍ ആവില്ല.മുടങ്ങിപോയ സിനിമകള്‍ക്ക് ചിലവായ തുക ഷെയിന്‍ നിഗത്തില്‍ നിന്നു തന്നെ ഈടാക്കണം. വിഷയത്തില്‍ ഇനി ഷെയിനുമായി നേരിട്ട് ഒരു ചര്‍ച്ചയുമില്ല. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ല. വിഷയത്തില്‍ താരസംഘടനയായ അമ്മയാണ് ഉറപ്പ് നല്‍കേണ്ടത്്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസ എന്ന സിനിമയുടെ മുഴുവന്‍ തുകയും ഷെയിന്‍ കൈപ്പറ്റി.അതിനാല്‍ 15 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നും യോഗം തീരൂമാനിച്ചു.

നടന്‍ ഷെയിന്‍ നിഗമിനെതിരെ നിലപാട് കടുപ്പിച്ച്നിര്‍മാതാക്കള്‍;സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ മാപ്പപേക്ഷ അംഗീകരിക്കേണ്ടന്ന് തീരുമാനം
X

കൊച്ചി: നിര്‍മാതാക്കളെ മനോരോഗികളെന്ന് പരിഹസിച്ച നടന്‍ ഷെയിന്‍ നിഗമിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഇന്ന് കൊച്ചിയില്‍ ചേര്‍ന്ന് സംഘടനയുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്.നിര്‍മാതാക്കളെ ആക്ഷേപിച്ച ശേഷം സമൂഹമാധ്യമങ്ങളിലൂടെ ഷെയിന്‍ നടത്തിയ മാപ്പപേക്ഷ അംഗീകരിക്കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.മര്യാദയോടെ സംസാരിക്കുന്ന നിര്‍മാതാവിനെ മനോരോഗിയെന്ന് വിളിച്ച് ആക്ഷേപിക്കുമ്പോള്‍ സംഘടനയക്ക് വെറുതെയിരിക്കാന്‍ ആവില്ല.മുടങ്ങിപോയ സിനിമകള്‍ക്ക് ചിലവായ തുക ഷെയിന്‍ നിഗത്തില്‍ നിന്നു തന്നെ ഈടാക്കണം. വിഷയത്തില്‍ ഇനി ഷെയിനുമായി നേരിട്ട് ഒരു ചര്‍ച്ചയുമില്ല. ഷെയ്ന്‍ നല്‍കുന്ന ഉറപ്പ് ഉള്‍ക്കൊള്ളാനാകില്ല. വിഷയത്തില്‍ താരസംഘടനയായ അമ്മയാണ് ഉറപ്പ് നല്‍കേണ്ടത്്.

ചിത്രീകരണം പൂര്‍ത്തിയാക്കിയ ഉല്ലാസ എന്ന സിനിമയുടെ മുഴുവന്‍ തുകയും ഷെയിന്‍ കൈപ്പറ്റി.അതിനാല്‍ 15 ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്നും യോഗം തീരൂമാനിച്ചു. ഉല്ലാസം എന്ന സിനിമയുടെ കരാര്‍ അനുസരിച്ചുള്ള മുഴുവന്‍ തുകയം ഷെയിന് നല്‍കിയിട്ടുണ്ടെന്ന് പ്രൊഡ്യൂുസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം രഞ്ജിത് പറഞ്ഞു. ഇതു പ്രകാരം ആ ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കാതെ മറ്റൊരു കാര്യത്തിനും തങ്ങള്‍ ഇല്ലെന്നും എം രഞ്ജിത് പറഞ്ഞു.ഈ വിവരം താരസംഘടനയായ അമ്മയെയും അറിയിക്കുമെന്നും എം രഞ്ജിത് പറഞ്ഞു.വിഷയത്തില്‍ താരസംഘടനയായ അമ്മയുമായി അഭിപ്രാതയ വ്യത്യാസമില്ലെന്നും രഞ്ജിത് പറഞ്ഞു.അതേ സമയം ഈ മ്ാസം 22 ന് ചേരാനിരുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ജനുവരിയിലേക്ക് മാറ്റിയതോടെ ഷെയിനെതിരെയുള്ള നടപടിയില്‍ ഒത്തു തീര്‍പ്പ് ഇനിയും വൈകും.അമ്മയുടെ തീരുമാനമറിഞ്ഞതിനു ശേഷം മാത്രം വിഷയത്തില്‍ ഇടപെട്ടാല്‍ മതിയെന്നാണ് സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്കയുടെ തീരുമാനം

Next Story

RELATED STORIES

Share it