നടന്‍ മണികണ്ഠന്‍ വിവാഹിതനായി;ആഘോഷത്തിനായി നീക്കി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിത്വാശ്വ നിധിയിലേക്ക്
തന്റെ വിവാഹ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന പണം ഇന്നലെ വിവാഹം നടന്ന ക്ഷേത്രമുറ്റത്ത് വെച്ചുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം സ്വരാജ് എംഎല്‍എയക്ക് കൈമാറി.കൊവിഡ് -19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്
![നടന്‍ മണികണ്ഠന്‍ വിവാഹിതനായി;ആഘോഷത്തിനായി നീക്കി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിത്വാശ്വ നിധിയിലേക്ക് നടന്‍ മണികണ്ഠന്‍ വിവാഹിതനായി;ആഘോഷത്തിനായി നീക്കി വെച്ച പണം മുഖ്യമന്ത്രിയുടെ ദുരിത്വാശ്വ നിധിയിലേക്ക്](https://www.thejasnews.com/h-upload/2020/04/27/105961-actor-manikantan-marriage.jpg)
കൊച്ചി: കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയന്‍ നടന്‍ മണികണ്ഠന്‍ തന്റെ വിഹാത്തിലും വ്യതസ്തനായി.ഇന്നലെ വിവാഹം നടന്ന ക്ഷേത്രമുറ്റത്ത് വെച്ചുതന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ വിവാഹ ആഘോഷങ്ങള്‍ക്കായി മാറ്റിവെച്ചിരുന്ന പണം കൈമാറി. മണികണ്ഠന്റെ വിവാഹം സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ ആഘോഷമാക്കി.ഇന്നലെ രാവിലെ എരൂര്‍ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിലായിരുന്നു വിവാഹം നടന്നത്.കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.
എരൂര്‍ ലേബര്‍ ജംക്ഷന് സമീപം മുല്ലയ്ക്കല്‍ പരേതനായ രാജന്‍ ആചാരിയുടേയും സുന്ദരി അമ്മാളുടേയും മകനായ മണികണ്ഠന്‍.പൂണിത്തുറ പേട്ട മണപ്പാട്ട് പറമ്പില്‍ മോഹനന്റെയും സുനിതയുടേയും മകള്‍ അഞ്ജലിയാണ് വധു.ചടങ്ങുകള്‍ക്ക് ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി എം സ്വരാജ് എംഎല്‍എയുടെ പക്കല്‍ 50,000 രൂപയുടെ ചെക്ക് മണികണ്ഠനും അഞ്ജലിയും ചേര്‍ന്ന് കൈമാറി. മന്ത്രി വി എസ് സുനില്‍കുമാര്‍ വീട്ടിലെത്തി വധൂവരന്മാര്‍ക്ക് ആശംസയര്‍പ്പിച്ചു .നടന്‍മാരായ മോഹന്‍ ലാല്‍ മമ്മൂട്ടി ,കുഞ്ചാക്കോ ബോബന്‍,ടോവിനൊ തോമസ് തുടങ്ങിയവര്‍ ഫോണിലൂടെ മണികണ്ഠനെ അനുമോദിച്ചു.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT