- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഞാന്‍ മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങനെ'.....അനിലിന്റെ ഹൃദയഭേദകമായ അവസാന വരികള്‍ സച്ചിയെക്കുറിച്ച്
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ ....

കോഴിക്കോട്: മലങ്കര ഡാമില്‍ മുങ്ങിമരിച്ച നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ് അന്തരിച്ച സംവിധായകന്‍ സച്ചിയെക്കുറിച്ച്. സച്ചിയുടെ ജന്‍മദിനത്തിമായ ഇന്ന് (ഡിസംബര്‍ 25) നാണ് അദ്ദേഹത്തെ ഓര്‍മിച്ച് അനില്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. ഈ ദിവസം ഇങ്ങേരെക്കുറിച്ചാണ് എഴുതേണ്ടത്.. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്ബിയിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ....എന്ന് തുടങ്ങുന്ന അനിലിന്റെ കുറിപ്പാണ് സഹപ്രവര്‍ത്തകരെയും അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെയും കണ്ണീരണിയിക്കുന്നത്.
അന്തരിച്ച പ്രിയസംവിധായകനെ സ്മരിച്ച് കുറിപ്പിട്ടതിന് മണിക്കൂറുകള്‍ക്കകം അനിലും ലോകത്തോട് വിടപറയുകയാണുണ്ടായത്. ആഭാസം, കിസ്മത്, കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും തുടങ്ങി ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാന്‍ അനിലിന് സാധിച്ചിരുന്നു. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെയും പ്രകടനം അനിലിന് ഏറെ അഭിനന്ദനങ്ങള്‍ നോടിക്കൊടുത്തു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് തൊടുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങവെ കയത്തില്‍പ്പെട്ട് അനില്‍ മുങ്ങിമരിച്ചത്.
അനില്‍ നെടുമങ്ങാടിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ .... ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം. ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം....സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.
ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവർ ഫോട്ടോയായിട്ട്...
Posted by Anil P. Nedumangad on Thursday, 24 December 2020
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















