Kerala

എബിവിപിയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐയെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍

എംജി കോളജില്‍ എബിവിപി നടപ്പാക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കാംപസുകളില്‍ ഹിംസയുടെ ഏകാധിപത്യം നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

എബിവിപിയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐയെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍
X

തിരുവനന്തപുരം: കാംപസുകളിലെ എസ്എഫ്‌ഐ നടപ്പിലാക്കുന്ന ജനാധിപത്യ വിരുദ്ധ ക്രിമിനലിസത്തില്‍ നിന്നും കലാലയങ്ങളെ മോചിപ്പിക്കുവാന്‍ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് സാംസ്‌കാരിക, സാമൂഹിക രംഗത്തെ പ്രമുഖര്‍. തിരുവനന്തപുരം എംജി കോളജില്‍ എബിവിപി നടപ്പാക്കുന്ന ഫാഷിസ്റ്റ് ഭീകരതയുടെ നേര്‍പതിപ്പാണ് എസ്എഫ്‌ഐ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കാംപസുകളില്‍ ജനാധിപത്യവും വൈവിധ്യങ്ങളുടെ സഹവര്‍ത്തിത്വവും സാധ്യമാക്കുന്നതിന് പകരം ഹിംസയുടെ ഏകാധിപത്യം നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ഈ ആവശ്യം മുന്‍നിര്‍ത്തി കെ മുരളീധരന്‍ എംപി, കെ.സച്ചിദാനന്ദന്‍, സി പി ജോണ്‍, എം ടി അന്‍സാരി, കെ കെ ബാബുരാജ്, ടി ടി ശ്രീകുമാര്‍, മുഹ്‌സിന്‍ പരാരി, രേഖാ രാജ്, ജെ ദേവിക, ഡോ.എ കെ വാസു, ശ്രീജ നെയ്യാറ്റിന്‍കര, ഷംസീര്‍ ഇബ്രാഹിം, സ്വാലിഹ് കോട്ടപ്പള്ളി, ഫാസില്‍ ആലുക്കല്‍, ഉമ്മുല്‍ ഫായിസ എന്നിവര്‍ ചേര്‍ന്ന് പ്രസ്താവനയില്‍ ഒപ്പു വച്ചു.

സ്വന്തം സഹപ്രവര്‍ത്തകരെ പോലും കുത്തിക്കൊല്ലാന്‍ ശ്രമിക്കുന്ന വിധം ഹിംസയുടെ മൂര്‍ദ്ധന്യതയിലേക്ക് എസ്എഫ്‌ഐയുടെ കാാംപസ് സമഗ്രാധിപത്യം എത്തിയിരിക്കുകയാണ്. കാംപസുകളെ ഏകാധിപത്യ ശക്തികളില്‍ നിന്നും മോചിപ്പിച്ച് ജനാധിപത്യവത്ക്കരിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it