Kerala

ക്രിമിനലുകളായ പോലിസുകാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സമിതി വേണമെന്ന് ഹരജി

നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കി സ്വദേശി ജോര്‍ജ് ജെ വടക്കന്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്

ക്രിമിനലുകളായ പോലിസുകാര്‍ക്കെതിരെ നടപടിക്ക്  ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സമിതി വേണമെന്ന് ഹരജി
X

കൊച്ചി: ക്രിമിനലുകളായ പോലിസുകാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ റിട്ട ജഡ്ജി അധ്യക്ഷനായ സമിതി വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതു താല്‍പര്യ ഹരജി.നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് ഇടുക്കി സ്വദേശി ജോര്‍ജ് ജെ വടക്കന്‍ പൊതുതാല്‍പര്യ ഹരജി നല്‍കിയത്. പോലിസ് കംപ്ലൈയിന്റ് അതോരിറ്റിയുടെ പ്രവര്‍ത്തനം തൃപ്തികരമല്ല.ഉത്തരവാദികളെന്ന് കണ്ടെത്തുന്നവരെ 30 ദിവസത്തിനകം നീക്കാന്‍ നടപടി വേണമെന്നും പരാതികള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it