ജയിലിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി
മോഷണക്കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്നുകളഞ്ഞത്.
BY NSH3 April 2020 4:31 AM GMT
X
NSH3 April 2020 4:31 AM GMT
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലിലെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍നിന്ന് പ്രതി ചാടിപ്പോയി. മോഷണക്കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് ആമിര്‍പൂര്‍ സ്വദേശി അജയ് ബാബുവാണ് ഐസൊലേഷന്‍ വാര്‍ഡിന്റെ വെന്റിലേഷന്‍ തകര്‍ത്ത് കടന്നുകളഞ്ഞത്. മാര്‍ച്ച് 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്.
കാസര്‍ഗോഡ് പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കാനറ ബാങ്കില്‍ മോഷണം നടത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ഉത്തര്‍പ്രദേശ് സ്വദേശിയായതുകൊണ്ടും കാസര്‍ഗോഡുനിന്നും കൊണ്ടുവന്നതുകൊണ്ടുമാണ് ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. രാത്രിയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നാണ് കരുതുന്നത്. പ്രതിക്കായി പോലിസ് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT