ബസുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത സ്ത്രീ ബസ്സിടിച്ച് മരിച്ചു

നിർമ്മിതി കേന്ദ്രത്തിലെ ജീവനക്കാരിയായ വത്സല അവിവാഹിതയാണ്. മൃതദേഹം മോർച്ചറിയിൽ.

ബസുവിനൊപ്പം ബൈക്കിൽ യാത്രചെയ്ത സ്ത്രീ ബസ്സിടിച്ച് മരിച്ചു

തിരുവനന്തപുരം: ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത സ്ത്രീ ബസ്സിടിച്ച് മരിച്ചു. മണക്കാട് ശാസ്താനഗർ ടി.സി 40/1444ൽ വത്സല (46) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.30ന് ബന്ധുവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യവേ ഓവർ ബ്രിഡ്ജിനു സമീപത്തുവച്ച് ബസിടിച്ച് വീഴ്ത്തുകയായിരുന്നു.

ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമ്മിതി കേന്ദ്രത്തിലെ ജീവനക്കാരിയായ വത്സല അവിവാഹിതയാണ്. മൃതദേഹം മോർച്ചറിയിൽ. ബന്ധുവിനെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വഞ്ചിയൂർ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top