Kerala

ടിപ്പറിടിച്ച് യുവഡോക്ടര്‍ മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍

മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ ഹോസ്ദുര്‍ഗ് കുഷാല്‍നഗര്‍ ലക്ഷ്മീഹൗസില്‍ വി വി സുബാഷ് കുമാര്‍ (26) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ടിപ്പറിടിച്ച് യുവഡോക്ടര്‍ മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍
X

താമരശ്ശേരി: കൂടത്തായി പാലത്തിന് സമീപം വെള്ളിയാഴ്ച ടിപ്പറിടിച്ച് ബൈക്ക് യാത്രികനായ യുവ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. ഉണ്ണികുളം സ്വദേശി ബനീഷിനെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്.

ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. മുക്കം കെഎംസിടി മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ ഹോസ്ദുര്‍ഗ് കുഷാല്‍നഗര്‍ ലക്ഷ്മീഹൗസില്‍ വി വി സുബാഷ് കുമാര്‍ (26) മരിച്ചതുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. അതേസമയം സംഭവത്തില്‍ താമരശ്ശേരി പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സുബാഷ് കുമാറിന്റെ ജ്യേഷ്ഠ സഹോദരന്‍ ഡോ. സുശോബ് കുമാര്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് പരാതി നല്‍കി. സംഭവസ്ഥലത്തുനിന്ന് നേരിട്ട് ബോധ്യപ്പെട്ടതും സാക്ഷിമൊഴികളും അടിസ്ഥാനപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്പി ഓഫീസില്‍ ഹാജരായി വിശദീകരണം നല്‍കുകയുംചെയ്തു.




Next Story

RELATED STORIES

Share it