Kerala

അബു അരീക്കോടിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു

അബു അരീക്കോടിന്റെ മരണം: അസ്വാഭാവിക മരണത്തിന് കേസെടുത്തു
X

കോടഞ്ചേരി: നിയമവിദ്യാര്‍ഥിയും സമൂഹമാധ്യമങ്ങളിലെ സജീവ സിപിഐ എം പ്രചാരകനുമായ അബു അരീക്കോടിന്റെ മരണത്തില്‍ പോലിസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കോടഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് അബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു.

സിപിഎം കാരിപ്പറമ്പ് ബ്രാഞ്ച് അംഗമാണ് വട്ടോളി വി അബൂബക്കര്‍ എന്ന അബു അരീക്കോട് (28). കൈതപ്പൊയില്‍ നോളജ് സിറ്റിയിലെ മര്‍കസ് ലോ കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ബാപ്പ: കരീം മുസ്ലിയാര്‍. ഉമ്മ: റുഖിയ. സഹോദരങ്ങള്‍: റുഫൈദ, റാഷീദ, ഫാറൂഖ്, നജീബ്, മുജീബ്, റാഫിദ, റഹീബ.

നവമാധ്യമങ്ങളിലെ സിപിഎമ്മിന്റെ സജീവ പ്രചാരകനെയാണ് അബു അരീക്കോടിന്റെ വേര്‍പാടോടെ നഷ്ടമായത്. വിദ്യാര്‍ഥി രംഗത്തുകൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന അബു എസ്എഫ്‌ഐ അരീക്കോട് ഏരിയാ സഹഭാരവാഹിയായും ഡിവൈഎഫ്‌ഐ അരീക്കോട് മേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി നിരന്തരം ഇടപെടുന്ന അബുവിന് നവമാധ്യമങ്ങളില്‍ വലിയ സൗഹൃദ വലയവുമുണ്ടായിരുന്നു. സംഘടനാ പ്രവര്‍ത്തനവും ആരെയും ആകര്‍ഷിക്കുന്ന സംസാരശൈലിയിലും മുതല്‍ക്കൂട്ടായിരുന്നു.




Next Story

RELATED STORIES

Share it