Kerala

രോഗബാധിതരെയും മര്‍ദിതരെയും സഹായിക്കുക: മഅ്ദനി

ഭൂമിയിലെ മുഴുവന്‍ മര്‍ദിതര്‍ക്ക് വേണ്ടിയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹായം അര്‍ഹിക്കുന്ന ആളുകളെ കണ്ടെത്തി കഴിയുന്നത്ര സഹായം എത്തിക്കുകയും ചെയ്യണമെന്നും മഅ്ദനി അഭ്യര്‍ഥിച്ചു.

രോഗബാധിതരെയും മര്‍ദിതരെയും   സഹായിക്കുക: മഅ്ദനി
X

കോഴിക്കോട്: ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും അബ്ദുന്നാസിര്‍ മഅ്ദനി പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു. നോമ്പിലൂടെ നേടിയെടുത്ത സഹനശക്തിയും ത്യാഗമനസ്സും ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ ഒരോ വിശ്വാസിയും ഈ ദിനത്തില്‍ പ്രതിജ്ഞയെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദൈവത്തിങ്കല്‍ പ്രാര്‍ത്ഥനക്ക് വളരെ സ്വീകാര്യതയുള്ള ഈ പുണ്യദിനത്തില്‍ ലോകമെങ്ങും മഹാമാരിയുടെ വിപത്ത് ബാധിച്ച മുഴുവന്‍ മനുഷ്യര്‍ക്ക് വേണ്ടിയും ഭൂമിയിലെ മുഴുവന്‍ മര്‍ദിതര്‍ക്ക് വേണ്ടിയും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും സഹായം അര്‍ഹിക്കുന്ന ആളുകളെ കണ്ടെത്തി കഴിയുന്നത്ര സഹായം എത്തിക്കുകയും ചെയ്യണമെന്നും മഅ്ദനി അഭ്യര്‍ഥിച്ചു.


Next Story

RELATED STORIES

Share it