Top

കെ​എ​സ്ആ​ർ​ടി​സി​: ശമ്പളം കൃ​ത്യ​മാ​യി നൽകുമെന്ന് ഗതാഗതമന്ത്രി

പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. കോർപ്പറേഷനിൽ മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കുമെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി.

കെ​എ​സ്ആ​ർ​ടി​സി​: ശമ്പളം കൃ​ത്യ​മാ​യി നൽകുമെന്ന് ഗതാഗതമന്ത്രി

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ ജീവനക്കാർക്ക് ശ​മ്പളം കൃത്യമായി നൽകുമെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ കെ ​ശ​ശീ​ന്ദ്ര​ൻ. കോർപ്പറേഷനിലെ പ്രതിസന്ധികൾ പരിഹരിച്ചില്ലെങ്കിൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് തൊഴിലാളികൾ വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നടത്തിയ ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

എ​ല്ലാ​ക്കാ​ല​ത്തും സ​ർ​ക്കാ​രി​ൽ നി​ന്നും സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് പ​രി​മി​തി​ക​ളു​ണ്ട്. കെ​എ​സ്ആ​ർ​ടി​സി​യി​ലെ സാ​മ്പത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ആ​വ​ശ്യ​മാ​ണ്. സ​ർ​ക്കാ​രും മാ​നേ​ജ്മെ​ന്‍റും തൊ​ഴി​ലാ​ളി​ക​ളും യൂ​ണി​യ​നു​ക​ളും സം​യു​ക്ത​മാ​യി ച​ർ​ച്ച ന​ട​ത്തി ഒ​രു ക​രാ​ർ ഉ​ണ്ടാ​ക്ക​ണം. പു​തി​യ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കും. കോർപ്പറേഷനിൽ മെ​ച്ച​പ്പെ​ട്ട അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കുമെ​ന്നും മന്ത്രി വ്യ​ക്ത​മാ​ക്കി.

Next Story

RELATED STORIES

Share it