Kerala

കോളജ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

കോളജ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
X

കൊല്ലം: കോളജ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു. പുനലൂര്‍ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തില്‍ ഉത്തമന്റെയും സരസ്വതിയുടെയും മകള്‍ ആതിര(22) ആണ് മരിച്ചത്. തിരുവനന്തപുരം ചെമ്പഴന്തി എസ്എന്‍ കോളജിലെ എംഎ ഇംഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആതിര. ഇന്നലെ വൈകീട്ടോടെയാണ് ആതിരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൊഴിലുറപ്പിന് പോയി തിരികെ വന്ന അമ്മ മുറി തുറക്കാത്തതിനെ തുടര്‍ന്ന്, തള്ളിത്തുറന്നപ്പോഴാണ് ഫാനില്‍ ആതിര തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ആത്മഹത്യാകുറിപ്പ് പോലിസിന് ലഭിച്ചതായാണ് വിവരം. മരണകാരണം വ്യക്തമല്ല. പുനലൂര്‍ പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Next Story

RELATED STORIES

Share it