Kerala

കോട്ടയം ജില്ലയില്‍ 760 പുതിയ കൊവിഡ് രോഗികള്‍; 60 വയസിനു മുകളിലുള്ള 120 പേര്‍ക്ക് വൈറസ് ബാധ

474 പേര്‍ രോഗമുക്തരായി. 6,241 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 46,269 പേര്‍ കൊവിഡ് ബാധിതരായി.

കോട്ടയം ജില്ലയില്‍ 760 പുതിയ കൊവിഡ് രോഗികള്‍; 60 വയസിനു മുകളിലുള്ള 120 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 760 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 757 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ മൂന്നുപേര്‍ രോഗബാധിതരായി. പുതുതായി 5,910 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 387 പുരുഷന്‍മാരും 285 സ്ത്രീകളും 88 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 120 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 474 പേര്‍ രോഗമുക്തരായി. 6,241 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 46,269 പേര്‍ കൊവിഡ് ബാധിതരായി. 40,253 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13,623 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം 72

എരുമേലി 71

കുറിച്ചി 32

വാകത്താനം 25

എലിക്കുളം 24

കാണക്കാരി, ഏറ്റുമാനൂര്‍ 23

മാടപ്പള്ളി 20

തൃക്കൊടിത്താനം, ഈരാറ്റുപേട്ട 19

തലയോലപ്പറമ്പ്18

ചങ്ങനാശേരി, പാമ്പാടി 17

മുണ്ടക്കയം, വാഴപ്പള്ളി, അകലക്കുന്നം 15

കടനാട്, കിടങ്ങൂര്‍, അതിരമ്പുഴ, ഉഴവൂര്‍ 14

കല്ലറ, വൈക്കം13

വെള്ളാവൂര്‍, വെച്ചൂര്‍ 12

രാമപുരം, കരൂര്‍, കുമരകം, അയര്‍ക്കുന്നം 11

കോരുത്തോട്, കുറവിലങ്ങാട്, മാഞ്ഞൂര്‍10

കൂരോപ്പട, തിരുവാര്‍പ്പ്, ആര്‍പ്പൂക്കര 8

പുതുപ്പള്ളി, മുളക്കുളം 7

നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, നീണ്ടൂര്‍6

കാഞ്ഞിരപ്പള്ളി, മണിമല, പനച്ചിക്കാട്, ഞീഴൂര്‍, ചിറക്കടവ്, കടുത്തുരുത്തി, മറവന്തുരുത്ത് 5

പാലാ, പാറത്തോട്, പള്ളിക്കത്തോട്, ടി.വി പുരം, തലയാഴം 4

ഉദയനാപുരം, തീക്കോയി, കൊഴുവനാല്‍, മണര്‍കാട്, വാഴൂര്‍, കറുകച്ചാല്‍, തിടനാട് 3

വെള്ളൂര്‍, അയ്മനം, മീനടം, മുത്തോലി, മൂന്നിലവ്, കങ്ങഴ, മീനച്ചില്‍ 2

പായിപ്പാട്, ചെമ്പ്, തലനാട്, തലപ്പലം,കടപ്ലാമറ്റം, പൂഞ്ഞാര്‍, വിജയപുരീ, ഭരണങ്ങാനം, മരങ്ങാട്ടുപിള്ളി 1

Next Story

RELATED STORIES

Share it