Kerala

മലപ്പുറം ജില്ലയില്‍ ഇന്ന് 642 കൊവിഡ് രോഗികള്‍; 1,343 പേര്‍ക്ക് രോഗമുക്തി

ഉറവിടമറിയാതെ 26 പേര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ ഇന്ന് 642 കൊവിഡ് രോഗികള്‍; 1,343 പേര്‍ക്ക് രോഗമുക്തി
X

മലപ്പുറം: ജില്ലയില്‍ ഇന്ന് 642 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതില്‍ 606 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 26 പേര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആറുപേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

രോഗബാധയുണ്ടായവരില്‍ നാലുപേര്‍ അന്തര്‍സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ്. വിദേശരാജ്യങ്ങളില്‍നിന്നെത്തിയ ആര്‍ക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇന്ന് 1,343 പേര്‍ വിദഗ്ധചികില്‍സയ്ക്കുശേഷം രോഗമുക്തരായി. ഇവരുള്‍പ്പെടെ ജില്ലയിലിതുവരെ കൊവിഡ് വിമുക്തരായി 48,965 പേരാണ് ചികില്‍സാകേന്ദ്രങ്ങളില്‍നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.

നിരീക്ഷണത്തില്‍ 69,525 പേര്‍

69,525 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 6,987 പേര്‍ വിവിധ ചികില്‍സാകേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രങ്ങളായ ആശുപത്രികളില്‍ 650 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 334 പേരും 355 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്.

മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 262 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണം

ജില്ലയില്‍ രോഗവ്യാപന സാധ്യത സജീവമായി നിലനില്‍ക്കുമ്പോള്‍ ആരോഗ്യജാഗ്രത കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം. നിരീക്ഷണത്തിലുള്ളവര്‍ യാതൊരു കാരണവശാലും പൊതുസമ്പര്‍ക്കത്തിലേര്‍പ്പെടാതെ റൂം ക്വാറന്റൈനില്‍ കഴിയണമെന്നും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യകേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ ഒരുകാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോവരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Next Story

RELATED STORIES

Share it