Kerala

സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും; ആകെ 690 ഹോട്ട്‌സ്പോട്ടുകള്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും; ആകെ 690 ഹോട്ട്‌സ്പോട്ടുകള്‍
X

കോട്ടയം: സംസ്ഥാനത്ത് കൊവിഡ് ബാധിതരില്‍ 64 ആരോഗ്യപ്രവര്‍ത്തകരും. എറണാകുളം 14, കോഴിക്കോട് 13, തിരുവനന്തപുരം 10, കണ്ണൂര്‍ 8, തൃശൂര്‍ 7, മലപ്പുറം 4, കൊല്ലം, പത്തനംതിട്ട, കോട്ടയം 2 വീതം, ആലപ്പുഴ, കാസര്‍കോട് 1 വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,621 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,981 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 45,85,050 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് 6 പുതിയ ഹോട്ട്‌സ്പോട്ടുകളാണുള്ളത്.

കോട്ടയം ജില്ലയിലെ അതിരമ്പുഴ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കോട്ടയം ജില്ലയിലെ മുളക്കുളം (16), ഇടുക്കി ജില്ലയിലെ മറയൂര്‍ (സബ് വാര്‍ഡ് 5), തൃശൂര്‍ ജില്ലയിലെ മുടക്കത്തറ (3, 4, 5, 11, 12, 14, 16), വയനാട് ജില്ലയിലെ കണിയാമ്പറ്റ (സബ് വാര്‍ഡ് 10), പാലക്കാട് ജില്ലയിലെ വല്ലാപ്പുഴ (12) എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകള്‍. 10 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 690 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Next Story

RELATED STORIES

Share it