Kerala

കോട്ടയം ജില്ലയില്‍ 574 പുതിയ കൊവിഡ് രോഗികള്‍; 60 വയസിന് മുകളിലുള്ള 107 പേര്‍ക്ക് വൈറസ് ബാധ

കോട്ടയം ജില്ലയില്‍ 574 പുതിയ കൊവിഡ് രോഗികള്‍; 60 വയസിന് മുകളിലുള്ള 107 പേര്‍ക്ക് വൈറസ് ബാധ
X

കോട്ടയം: ജില്ലയില്‍ 574 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചുപേര്‍ രോഗബാധിതരായി. പുതിയതായി 4,230 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 286 പുരുഷന്‍മാരും 240 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 920 പേര്‍ രോഗമുക്തരായി. 5,426 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 55,708 പേര്‍ കൊവിഡ് ബാധിതരായി. 50,150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,857 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം52

മണര്‍കാട്, മുണ്ടക്കയം 30

ചങ്ങനാശേരി 27

കുറിച്ചി 22

ഏറ്റുമാനൂര്‍ 21

കറുകച്ചാല്‍18

കാഞ്ഞിരപ്പള്ളി, ആര്‍പ്പൂക്കര, പനച്ചിക്കാട്16

വിജയപുരം, അകലക്കുന്നം 14

ഉദയനാപുരം13

അതിരമ്പുഴ 12

അയര്‍ക്കുന്നം 11

പാലാ,മറവന്തുരുത്ത് 10

തൃക്കൊടിത്താനം, കങ്ങഴ, വൈക്കം, എലിക്കുളം9

കുറവിലങ്ങാട്,ചിറക്കടവ്, മീനച്ചില്‍, വെള്ളാവൂര്‍, എരുമേലി8

മാടപ്പള്ളി, വാകത്താനം, കൂരോപ്പട 7

തലയോലപ്പറമ്പ്, കാണക്കാരി, മാഞ്ഞൂര്‍, കടുത്തുരുത്തി, വാഴപ്പള്ളി 6

കരൂര്‍, കിടങ്ങൂര്‍, കോരുത്തോട്, മണിമല, ഈരാറ്റുപേട്ട, വെളിയന്നൂര്‍, ഉഴവൂര്‍, ചെമ്പ്, പാമ്പാടി, തലയാഴം, പാറത്തോട്, പൂഞ്ഞാര്‍, വെള്ളൂര്‍ 5

പുതുപ്പള്ളി, പള്ളിക്കത്തോട്, രാമപുരം 4

ഞീഴൂര്‍, മുളക്കുളം, തിരുവാര്‍പ്പ്, തീക്കോയി 3

മരങ്ങാട്ടുപിള്ളി, മൂന്നിലവ്, കടനാട്, കുമരകം, ടി.വി പുരം, വെച്ചൂര്‍, തലനാട്, കൂട്ടിക്കല്‍ 2

തലപ്പലം, തിടനാട്, വാഴൂര്‍, പായിപ്പാട്, മേലുകാവ്, ഭരണങ്ങാനം, കല്ലറ, മുത്തോലി, നെടുംകുന്നം, മീനടം 1

Next Story

RELATED STORIES

Share it