കോട്ടയം ജില്ലയില്‍ 509 പുതിയ കൊവിഡ് രോഗികള്‍; 504 പേര്‍ക്കും സമ്പര്‍ക്കം
രോഗം ബാധിച്ചവരില്‍ 251 പുരുഷന്മാരും 207 സ്ത്രീകളും 51 കുട്ടികളും ഉള്‍പ്പെടുന്നു.
കോട്ടയം: ജില്ലയില്‍ 509 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 504 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചുപേര്‍ രോഗബാധിതരായി. പുതുതായി 3,862 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 251 പുരുഷന്മാരും 207 സ്ത്രീകളും 51 കുട്ടികളും ഉള്‍പ്പെടുന്നു.
60 വയസിനു മുകളിലുള്ള 77 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 239 പേര് രോഗമുക്തരായി. 6,578 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 49,131 പേര് കൊവിഡ് ബാധിതരായി. 42,420 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 14,356 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം 72
ചങ്ങനാശേരി 41
ഏറ്റുമാനൂര്‍ 40
പാലാ 20
അകലക്കുന്നം 19 എരുമേലി, തലയാഴം-16
രാമപുരം13
പായിപ്പാട് 12
വെളിയന്നൂര്‍, മണിമല, കൂരോപ്പട 9
ഈരാറ്റുപേട്ട, വാഴപ്പള്ളി, കാഞ്ഞിരപ്പള്ളി, കിടങ്ങൂര്‍, പാമ്പാടി, ചിറക്കടവ്, തലയോലപ്പറമ്പ് 8
ടി.വി പുരം, കാണക്കാരി, അതിരമ്പുഴ, കുറിച്ചി 7
പാറത്തോട്, കറുകച്ചാല്‍, അയര്‍ക്കുന്നം, മീനടം, മുളക്കുളം 6
അയ്മനം, കല്ലറ, മീനച്ചില്‍ 5
തിടനാട്, മുത്തോലി, മുണ്ടക്കയം, മാടപ്പള്ളി, നീണ്ടൂര്‍, മണര്‍കാട്, ഉദയനാപുരം, കങ്ങഴ, പുതുപ്പള്ളി, വെള്ളൂര്‍ 4
വൈക്കം, എലിക്കുളം, വെച്ചൂര്‍, പൂഞ്ഞാര്‍, ഉഴവൂര്‍, കടപ്ലാമറ്റം, വാകത്താനം, ഞീഴൂര്‍, മരങ്ങാട്ടുപിള്ളി, തൃക്കൊടിത്താനം, വെള്ളാവൂര്‍, തീക്കോയി, കരൂര്‍, മറവന്തുരുത്ത് 3
കുറവിലങ്ങാട്, കടനാട്, വാഴൂര്‍, പള്ളിക്കത്തോട്, മാഞ്ഞൂര്‍, കുമരകം, കടുത്തുരുത്തി 2
ചെമ്പ്, വിജയപുരം, കൊഴുവനാല്‍, ഭരണങ്ങാനം, തലപ്പലം, പനച്ചിക്കാട്, ആര്‍പ്പൂക്കര, പൂഞ്ഞാര്‍ തെക്കേക്കര 1
RELATED STORIES
താനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTനിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക്...
28 April 2024 2:28 PM GMTകോഴിക്കോട്ട് ഓട്ടോറിക്ഷയില്‍ ഡ്രൈവറെ വെട്ടേറ്റ് മരിച്ചനിലയില്‍...
28 April 2024 5:49 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMT