കോട്ടയം ജില്ലയില്‍ 337 പുതിയ കൊവിഡ് രോഗികള്‍; 331 പേര്‍ക്കും സമ്പര്‍ക്കം
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചുപേര്‍ രോഗബാധിതരായി. പുതുതായി 4208 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 8.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കോട്ടയം: ജില്ലയില്‍ 337 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 331 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചുപേര്‍ രോഗബാധിതരായി. പുതുതായി 4208 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 8.01 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രോഗം ബാധിച്ചവരില്‍ 174 പുരുഷന്മാരും 128 സ്ത്രീകളും 35 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 377 പേര് രോഗമുക്തരായി. 4,919 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 36,954 പേര് കൊവിഡ് ബാധിതരായി. 31,935 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 10,903 പേര് ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.
കോട്ടയം-38
ചങ്ങനാശേരി-16
തലയോലപ്പറമ്പ്-13
കൂരോപ്പട, വെച്ചൂര്‍ -11
അയ്മനം,മാടപ്പള്ളി, ഏറ്റുമാനൂര്‍-10
പുതുപ്പള്ളി,മാഞ്ഞൂര്‍-9
വൈക്കം, കരൂര്‍, പനച്ചിക്കാട്-8
ഉദയനാപുരം, അതിരമ്പുഴ-7
തൃക്കൊടിത്താനം, പായിപ്പാട്, അയര്‍ക്കുന്നം, മുളക്കുളം-6
കുമരകം, കാണക്കാരി, മുത്തോലി, വാഴൂര്‍, തലനാട്, വെള്ളൂര്‍, ആര്‍പ്പൂക്കര, ഈരാറ്റുപേട്ട-5
തിരുവാര്‍പ്പ്, കുറവിലങ്ങാട്, നീണ്ടൂര്‍, കടുത്തുരുത്തി, എലിക്കുളം, കൊഴുവനാല്‍, എരുമേലി-4
തലപ്പലം, പാലാ, രാമപുരം, മുണ്ടക്കയം, വാഴപ്പള്ളി, പൂഞ്ഞാര്‍, നെടുംകുന്നം, മറവന്തുരുത്ത്, അകലക്കുന്നം, മീനടം-3
പാമ്പാടി, കാഞ്ഞിരപ്പള്ളി, പാറത്തോട്, ചെമ്പ്, വാകത്താനം, പൂഞ്ഞാര്‍ തെക്കേക്കര, വിജയപുരം, മീനച്ചില്‍, കങ്ങഴ, ടിവിപുരം, മണര്‍കാട്, തീക്കോയി, മണിമല, മേലുകാവ്,മരങ്ങാട്ടുപിള്ളി, മൂന്നിലവ്, തലയാഴം, ചിറക്കടവ്-2
ഉഴവൂര്‍, ഭരണങ്ങാനം, കറുകച്ചാല്‍, കല്ലറ-1
RELATED STORIES
'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMTനോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്|thejasnews
2 May 2024 11:27 AM GMTമുന്നറിയിപ്പില്ലാതെ കൂട്ടഅവധി; 1.88 ലക്ഷംരൂപയുടെ നഷ്ടമുണ്ടാക്കി; 14...
2 May 2024 10:39 AM GMTടയര്‍മാറ്റാന്‍ നിര്‍ത്തിയ കാറില്‍ ലോറിയിടിച്ചു; രണ്ട് വയസുകാരന്...
2 May 2024 10:33 AM GMT