Kerala

വോട്ടര്‍പട്ടികയില്‍ പേരുള്ള 25 ലക്ഷം പേരെ കണ്ടെത്താന്‍ ആയില്ല: രത്തന്‍ കേല്‍ക്കര്‍

വോട്ടര്‍പട്ടികയില്‍ പേരുള്ള 25 ലക്ഷം പേരെ കണ്ടെത്താന്‍ ആയില്ല: രത്തന്‍ കേല്‍ക്കര്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ പേരുള്ള 25ലക്ഷം വോട്ടര്‍മാരെ കണ്ടെത്താനായില്ലെന്ന് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ രത്തന്‍ കേല്‍ക്കര്‍. സംസ്ഥാനത്തെ എസ്ഐആര്‍ നടപടിക്രമങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേല്‍ക്കര്‍. സിപിഎമ്മും കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികള്‍ അതിശക്തമായ എതിര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു.

പട്ടികയില്‍ 6.44 വോട്ടര്‍മാര്‍ മരിച്ചതായും 8.19 ലക്ഷം വോട്ടര്‍മാര്‍ മറ്റ് സ്ഥലങ്ങളിലേക്ക് മാറിയതായി കണ്ടെത്തി. ഇരട്ടവോട്ടുള്ള 1.31 ലക്ഷം പേരെയാണ് ഒഴിവാക്കിയത്. 7.12ലക്ഷം പേരുടെ വിശദാംശങ്ങള്‍ ലഭ്യമല്ലെന്നും കേല്‍ക്കര്‍ പറഞ്ഞു. ബിഎല്‍ഒമാര്‍ക്ക് ഫോമുകള്‍ നല്‍കാത്ത വോട്ടര്‍മാര്‍ ഉള്‍പ്പടെയാണ് വിവരങ്ങള്‍ ലഭ്യമല്ലാത്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും അതുവഴി ആളുകള്‍ക്ക് അവരുടെ പേര് പരിശോധിക്കാന്‍ കഴിയും. ഈവിവരം രാഷ്ട്രീയ പാര്‍ട്ടികളെയും അറിയിക്കും.കാസര്‍കോട്്, കൊല്ലം, വയനാട് ജില്ലകളില്‍ എസ്‌ഐആര്‍ പ്രക്രിയ പൂര്‍ത്തിയായതായും ബാക്കിയുള്ള ജില്ലകളില്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും കേല്‍ക്കര്‍ പറഞ്ഞു. കഴിഞ്ഞ മാസം ആരംഭിച്ച എസ്ഐആര്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടിയിരുന്നു.




Next Story

RELATED STORIES

Share it