Kerala

ബഹ്‌റൈനില്‍നിന്ന് 180 പ്രവാസികള്‍കൂടി മടങ്ങിയെത്തി; രണ്ടുപേരെ ആശുപത്രിയിലാക്കി, 79 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍

65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 25 കുട്ടികള്‍, 14 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം.

ബഹ്‌റൈനില്‍നിന്ന് 180 പ്രവാസികള്‍കൂടി മടങ്ങിയെത്തി; രണ്ടുപേരെ ആശുപത്രിയിലാക്കി, 79 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍
X

മലപ്പുറം: കൊവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ ബഹ്‌റൈനില്‍നിന്നുള്ള പ്രത്യേക വിമാനത്തില്‍ 180 പ്രവാസികള്‍ കൂടി തിരിച്ചെത്തി. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രി 11.30നെത്തിയ ഐഎക്‌സ് 1376 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സംസ്ഥാനത്തെ 11 ജില്ലകളില്‍നിന്നുള്ള 176 പേരും മൂന്ന് കര്‍ണാടക സ്വദേശികളും ഒരു ഗോവ സ്വദേശിയുമാണുണ്ടായിരുന്നത്.

65 വയസിന് മുകളില്‍ പ്രായമുള്ള ഒമ്പത് പേര്‍, 10 വയസിനു താഴെ പ്രായമുള്ള 25 കുട്ടികള്‍, 14 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പെടുന്നതാണ് സംഘം. തിരിച്ചെത്തിയവരില്‍ രണ്ടുപേരെ വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 79 പേരെ വിവിധ കൊവിഡ് കെയര്‍ സെന്ററുകളിലും പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 96 പേരെ സ്വന്തം വീടുകളില്‍ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലുമാക്കി.

രണ്ട് കര്‍ണാടക സ്വദേശികളും ഗോവ സ്വദേശിയും സ്വന്തം പണം ചെലവഴിച്ചുള്ള നിരീക്ഷണസൗകര്യം തിരഞ്ഞെടുത്തു. ഇവര്‍ പൊതുസമ്പര്‍ക്കമില്ലാതെ പ്രത്യേക മുറികളില്‍ കഴിയണം. തിരിച്ചെത്തിയവരുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്കുകള്‍ ചുവടെ: മലപ്പുറം- 24, എറണാകുളം- ഒന്ന്, കണ്ണൂര്‍- 50, കാസര്‍ഗോഡ്- 10, കൊല്ലം- അഞ്ച്, കോട്ടയം- ഒന്ന്, കോഴിക്കോട്- 71, പാലക്കാട്- നാല്, പത്തനംതിട്ട- ഒന്ന്, തൃശൂര്‍- അഞ്ച്, വയനാട്- നാല്.

Next Story

RELATED STORIES

Share it