Kerala

തിരുവനന്തപുരത്ത് പുതുതായി 16 കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍

തിരുവനന്തപുരത്ത് പുതുതായി 16 കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍
X

തിരുവനന്തപുരം: ജില്ലയില്‍ പുതിയ 16 കൊവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (സിഎഫ്എല്‍ടിസി) ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇവിടങ്ങളില്‍ നേരിയ രോഗലക്ഷണങ്ങളുള്ളതും രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തതുമായ കൊവിഡ് രോഗികളെ പാര്‍പ്പിക്കും. ഇവര്‍ക്കാവശ്യമായ ചികില്‍സാസൗകര്യവും ഈ കേന്ദ്രങ്ങളിലൊരുക്കും.

പുതിയ സിഎഫ്എല്‍ടിസികളുടെ പട്ടിക ചുവടെ.

1. എസ്എന്‍വിഎച്ച്എസ്എസ്, നെടുങ്കണ്ട.

2. എംഎംഎംജിഎല്‍പിഎസ്, നെടുങ്കണ്ട.

3. എസ്എന്‍വിജിഎച്ച്എസ്എസ്, ചെക്കാലവിളാകം.

4. ഗവ.എച്ച്എസ്, വക്കം

5. സെന്റ് നിക്കോളാസ് കണ്‍വന്‍ഷന്‍ സെന്റര്‍, പുല്ലുവിള.

6. ഗവ. കെഎന്‍എം കോളജ്, കാഞ്ഞിരംകുളം.

7. ജവഹര്‍ നവോദയ വിദ്യാലയം, ചെറ്റച്ചല്‍.

8. റോസ മിസ്റ്റിക്ക സ്‌കൂള്‍, മുക്കോല.

9. ഷൂട്ടിങ് അക്കാദമി, വട്ടിയൂര്‍ക്കാവ്.

10. ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം, പാളയം.

11. ഫ്രീ മാഷന്‍സ് ഹാള്‍, വഴുതയ്ക്കാട്.

12. ശ്രീമൂലം ക്ലബ്, വഴുതയ്ക്കാട്.

13. അളകാപുരി ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി.

14. ആര്‍ഡിആര്‍ ഓഡിറ്റോറിയം, ഇടപ്പഴിഞ്ഞി.

15. സരസ്വതി വിദ്യാലയം, വട്ടിയൂര്‍ക്കാവ്.

16. എംജിഎം സ്‌കൂള്‍, ആക്കുളം.

Next Story

RELATED STORIES

Share it