Kerala

12 കാരന്‍ ബൈക്കോടിച്ചു; പിതാവില്‍ നിന്നും പിഴ ഈടാക്കി പോലിസ്

ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനില്‍ നിന്നാണ് ആറളം എസ്‌ഐ 13,500 രൂപ പിഴയീടാക്കിയത്.

12 കാരന്‍ ബൈക്കോടിച്ചു; പിതാവില്‍ നിന്നും പിഴ ഈടാക്കി പോലിസ്
X

ഇരിട്ടി: 12 കാരനായ മകന്‍ പൊതു നിരത്തിലൂടെ ബൈക്കോടിച്ചതിനെതുടര്‍ന്ന് ബൈക്കുടമയായ പിതാവിന് പിഴശിക്ഷ. ആറളം ചെടിക്കുളത്തെ താഴേക്കാട്ട് യോഹന്നാനില്‍ നിന്നാണ് ആറളം എസ്‌ഐ 13,500 രൂപ പിഴയീടാക്കിയത്.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ 12കാരന്‍ തന്റെ പിതാവിന്റെ ബൈക്കില്‍ ആറളം ചെടിക്കുളം റോഡില്‍ ചുറ്റിയടിക്കുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാരില്‍ ചിലര്‍ ഇത് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ആറളം എസ്‌ഐ വി വി ശ്രീജേഷിന് കൈമാറുകയായിരുന്നു.

തുടര്‍ന്ന് പോലിസെത്തി ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ബൈക്കുടമയായ പിതാവിനെ സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു. ഇദ്ദേഹത്തെ താക്കീത് ചെയ്തശേഷം 13,500 രൂപ പിഴയിടാക്കി ബൈക്ക് വിട്ടുനല്‍കുകയും ചെയ്തു.

Next Story

RELATED STORIES

Share it