ജാഗ്രതൈ; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയാല്‍ കുടുങ്ങും

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശം, ഹര്‍ത്താല്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമ സംഭവങ്ങള്‍ അടിസ്ഥാനമാക്കി സാമൂഹിക മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

സാമൂഹികമാധ്യമങ്ങളിലൂടെ കമ്മ്യൂണല്‍ ക്യാംപയിന്‍, ഹെയ്റ്റ് ക്യാംപയിന്‍ എന്നിവ നടത്തുന്നവര്‍ക്കെതിരെ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും. അത്തരം പോസ്റ്റുകള്‍ ഉണ്ടാക്കി വിവിധ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നടപടിയെടുക്കുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.


RELATED STORIES

Share it
Top