India

നിങ്ങള്‍ എണ്ണുന്നില്ലെന്ന് കരുതി ഇവിടെ ആരും മരിച്ചിട്ടില്ലേ; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍

'ലോക്ക് ഡൗണ്‍ കാലയളവില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്ന് മോദി സര്‍ക്കാരിന് അറിയില്ല. എത്ര തൊഴില്‍ നഷ്ടപ്പെട്ടുവെന്നും അറിയില്ല. നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ആരും മരിച്ചിട്ടില്ലെന്നാണോ ? ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നത് ദുഃഖകരമായ കാര്യമാണ്. അവര്‍ മരിക്കുന്നത് ലോകം മുഴുവന്‍ കണ്ടു, എന്നാല്‍, മോദി സര്‍ക്കാരിന് അതറിയില്ല' രാഹുല്‍ ട്വീറ്റ് ചെയ്തു.

നിങ്ങള്‍ എണ്ണുന്നില്ലെന്ന് കരുതി ഇവിടെ ആരും മരിച്ചിട്ടില്ലേ; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍
X

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണിനിടെ മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ എണ്ണുന്നില്ലെന്ന് കരുതി ഇവിടെ ആരും മരിച്ചിട്ടില്ലേ എന്നായിരുന്നു കേന്ദ്രസര്‍ക്കാരിനോടുള്ള ചോദ്യം. 'ലോക്ക് ഡൗണ്‍ കാലയളവില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്ന് മോദി സര്‍ക്കാരിന് അറിയില്ല. എത്ര തൊഴില്‍ നഷ്ടപ്പെട്ടുവെന്നും അറിയില്ല. നിങ്ങള്‍ എണ്ണുന്നില്ല എന്ന് കരുതി ആരും മരിച്ചിട്ടില്ലെന്നാണോ ? ജീവനുകള്‍ നഷ്ടപ്പെടുന്നതില്‍ സര്‍ക്കാരിന് ശ്രദ്ധയില്ലെന്നത് ദുഃഖകരമായ കാര്യമാണ്. അവര്‍ മരിക്കുന്നത് ലോകം മുഴുവന്‍ കണ്ടു, എന്നാല്‍, മോദി സര്‍ക്കാരിന് അതറിയില്ല' രാഹുല്‍ ട്വീറ്റ് ചെയ്തു.

അമ്മ സോണിയാ ഗാന്ധിയുടെ ചികില്‍സാര്‍ഥം വിദേശത്തുള്ള രാഹുല്‍ ട്വിറ്ററിലൂടെയാണ് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരേ വിമര്‍ശനം നടത്തിയത്. ലോക്ക് ഡൗണ്‍ കാലയളവില്‍ കുടിയേറ്റ തൊഴിലാളികളുടെ മരണങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ കൈയില്‍ യാതൊരു വിവരവുമില്ല. അതുകൊണ്ടുതന്നെ നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും പാര്‍ലമെന്റില്‍ തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാങ്‌വര്‍ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരേയാണ് രാഹുല്‍ ഗാന്ധി രംഗത്തുവന്നത്.

കേന്ദ്രസര്‍ക്കാര്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെത്തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ക്കടക്കം ലക്ഷക്കണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരുന്നു. ഇവര്‍ കിലോമീറ്ററുകള്‍ താണ്ടി സ്വന്തം നാടുകളിലേക്ക് പാലായനം ചെയ്യുന്നത് ലോക്ക് ഡൗണ്‍ കാലത്തെ ഹൃദഭേദകമായ കാഴ്ചയായിരുന്നു. യാത്രയ്ക്കിടയില്‍ അപകടങ്ങളെത്തുടര്‍ന്നും ഭക്ഷണം കിട്ടാതെയും രോഗിയായും നൂറുകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തിന്റെ പലഭാഗങ്ങളിലും മരിച്ചുവീണത്. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിനാണ് കുടിയേറ്റ തൊഴിലാളികളുടെ മരണം സംബന്ധിച്ച് സര്‍ക്കാരിന്റെ കൈയില്‍ യാതൊരു വിവരവുമില്ലെന്ന് തൊഴില്‍മന്ത്രി മറുപടി നല്‍കിയത്.

Next Story

RELATED STORIES

Share it