India

മന്ത്രിമാര്‍ വാട്‌സ് ആപില്‍ മുഴുകുന്നു; യുപിയില്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്

എന്നാല്‍, മന്ത്രിസഭാ ചര്‍ച്ചകളിലെ സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനാണു നടപടിയെന്നും പറയപ്പെടുന്നുണ്ട്

മന്ത്രിമാര്‍ വാട്‌സ് ആപില്‍ മുഴുകുന്നു; യുപിയില്‍ മന്ത്രിസഭാ യോഗത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക്
X

ലക്‌നോ: മന്ത്രിസഭാ യോഗത്തിലും ഔദ്യോഗിക യോഗങ്ങളിലും ഉദ്യോഗസ്ഥരും മന്ത്രിമാരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിലക്കേര്‍പ്പെടുത്തി. മന്ത്രിസഭാ യോഗങ്ങള്‍ക്കിടെ ചില മന്ത്രിമാര്‍ വാട്‌സ് ആപ് സന്ദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മനസ്സിലായതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. യോഗത്തില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് മന്ത്രിമാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണ്ടതെന്നും മൊബൈല്‍ ഫോണുകളിലേക്കല്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍, മന്ത്രിസഭാ ചര്‍ച്ചകളിലെ സുപ്രധാന തീരുമാനങ്ങള്‍ ചോരാതിരിക്കാനാണു നടപടിയെന്നും പറയപ്പെടുന്നുണ്ട്. യുപി മന്ത്രിസഭയില്‍ നേരത്തേ അംഗങ്ങള്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിനു വിലക്കുണ്ടായിരുന്നില്ലെങ്കിലും സൈലന്റ് മോഡിലിടണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പുതിയ നിര്‍ദേശപ്രകാരം എല്ലാവരും ഫോണുകള്‍ കൗണ്ടറില്‍ ഏല്‍പ്പിക്കണമെന്നാണു ഉത്തരവിട്ടിട്ടുള്ളത്.



Next Story

RELATED STORIES

Share it