ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല: അഖിലേഷ് യാദവ്

ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പോലും ക്രൂരതയ്ക്ക് ഇരയാവുന്നു.

ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല: അഖിലേഷ് യാദവ്

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഭരണത്തില്‍ തുടരാന്‍ അവര്‍ക്ക് അവകാശമില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണം നടത്തുന്നവര്‍ക്ക് മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കഴിയുന്നില്ലെന്ന് അഖിലേഷ് കുറ്റപ്പെടുത്തി.

ബിജെപി സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പോലും ക്രൂരതയ്ക്ക് ഇരയാവുന്നു. സുരക്ഷിതരല്ലെന്ന ഭയം എല്ലായിടത്തും സ്ത്രീകളെ പിന്തുടരുകയാണ്. ബലാല്‍സംഗം, ലൈംഗികാതിക്രമം എന്നീ കേസുകള്‍ ദിവസവും രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. ഇനിയും അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശമില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. ക്രമസമാധാനത്തിനായി കോടിക്കണക്കിന് രൂപ ചെലവഴിക്കുന്ന സര്‍ക്കാരിന് രാജ്യത്ത് സുരക്ഷിതമായ അന്തരീക്ഷം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ അധികാരത്തില്‍ തുടരാന്‍ ധാര്‍മികാവകാശമില്ലെന്നും അഖിലേഷ് യാദവ് കുറ്റപെടുത്തി.

RELATED STORIES

Share it
Top