India

അറ്റ്‌ലസ് സൈക്കിള്‍ ഉടമയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍

അറ്റ്‌ലസ് സൈക്കിള്‍ ഉടമയുടെ ഭാര്യ തൂങ്ങിമരിച്ച നിലയില്‍
X

ന്യൂഡല്‍ഹി: പ്രമുഖ സൈക്കിള്‍ കമ്പനിയായ അറ്റ്‌ലസ് സൈക്കിള്‍സിന്റെ ഉടമ സഞ്ജയ് കപൂറിന്റെ ഭാര്യ ഭാര്യ നടാഷ് കപൂറി(57)നെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി ഔറംഗസീബ് ലൈന്‍ ഏരിയയിലെ വീട്ടിലെ മുറിയിലെ സീലിങ് ഫാനിലാണ് തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ബുധനാഴ്ചയാണ് പോലിസ് ഇക്കാര്യം അറിയിച്ചത്. ഗംഗാ റാം ആശുപത്രിയില്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കുടുംബങ്ങള്‍ക്കു കൈമാറി. ലോധി റോഡില്‍ സംസ്‌കരിക്കുമെന്ന് കുടുംബം അറിയിച്ചു. മൃതദേഹത്തിനു സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. സംഭവസമയം മകളും മകനും വീട്ടിലുണ്ടായിരുന്നതായി പിടിഐ റിപോര്‍ട്ട് ചെയ്തു. നടാഷ് കപൂര്‍ വീട്ടിലുണ്ടായിരുന്നില്ല. ഏഴു പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള സൈക്കിള്‍ കമ്പനിയാണ് അറ്റ്‌ലസ്.




Next Story

RELATED STORIES

Share it