India

ഫലസ്തീനെ പിന്തുണച്ച് വാട്‌സാപ് സ്റ്റാറ്റസ്; കര്‍ണാടകയില്‍ യുവാവ് പോലിസ് കസ്റ്റഡിയില്‍

ഫലസ്തീനെ പിന്തുണച്ച് വാട്‌സാപ് സ്റ്റാറ്റസ്; കര്‍ണാടകയില്‍ യുവാവ് പോലിസ് കസ്റ്റഡിയില്‍
X
ബെംഗളൂരു: ഗസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ ഫലസ്തീനെ പിന്തുണച്ച് വാട്‌സ് ആപ് സ്റ്റാറ്റസ് വച്ചെന്ന് ആരോപിച്ച് കര്‍ണാകയില്‍ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയിലെ വിജയനഗര്‍ ജില്ലയില്‍ ആലം പാഷ (20) യെയാണ് കസ്റ്റഡിയിലെടുത്തത്. വിജയനഗറിലെ ഹോസ്‌പേട്ടില്‍ ചിലര്‍ ഫലസ്തീനെ പിന്തുണ നല്‍കുന്നതായി പോലിസിനെ ചിലര്‍ അറിയിച്ചിരുന്നു. ഇത്തരം നടപടികള്‍ തടയാനാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആലം പാഷയെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലിസ് പറയുന്നത്. രാജ്യദ്രോഹ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ആലം പാഷയ്‌ക്കെതിരെ കേസെടുത്തതായും ഇയാളെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്നും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it