ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സഞ്ചരിച്ച യാനത്തിനു തീപിടിച്ചു

ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സഞ്ചരിച്ച യാനത്തിനു തീപിടിച്ചു

മംഗഌരു: ഇന്ത്യന്‍ ശാസ്ത്രജ്ഞരായ 16 പേരടക്കം 46 പേര്‍ സഞ്ചരിച്ചിരുന്ന യാനത്തിനു തീപിടിച്ചു. തീര സംരക്ഷണ സേനയുടെ അവസരോചിത ഇടപെടലിലൂടെയാണ് വന്‍ അപകടം ഒഴിവായത്. മംഗ്ലൂരുവില്‍ നിന്നും 30 നോട്ടിക്കല്‍ അകലെയായിരുന്നു സംഭവം. ഗവേഷണാവശ്യാര്‍ത്ഥം കടലില്‍ സഞ്ചരിക്കുകയായിരുന്ന ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാഗര സംപാഡ എന്ന വെസലിലാണു ഇന്നലെ രാത്രി തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ ഉടനെ അടുത്തുള്ള വെസലുകള്‍ക്കു തീരസംരക്ഷണ സേന വിവരം കൈമാറുകയായിരുന്നു. ശേഷം സ്ഥലത്തെത്തി എല്ലാവരെയും രക്ഷിക്കുകയായിരുന്നു.

RELATED STORIES

Share it
Top